Amazon Great Freedom Festival : ആമസോൺ ഫ്രീഡം സെയിൽ ഫെസ്റ്റിവൽ ആരംഭിച്ചു; ഫോണുകൾക്ക് മികച്ച ആനുകൂല്യങ്ങൾ

ആഗസ്റ്റ് 5 മുതൽ 9 വരെയുള്ള തീയതികളിലാണ് ഫ്രീഡം ഫെസ്റ്റിവൽ നടത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 02:26 PM IST
  • ആഗസ്റ്റ് 5 മുതൽ 9 വരെയുള്ള തീയതികളിലാണ് ഫ്രീഡം ഫെസ്റ്റിവൽ നടത്തുന്നത്.
  • സ്മാർട്ട്ഫോണുകൾക്ക് മികച്ച ആനുകൂല്യങ്ങളാണ് ഫ്രീഡം ഫെസ്റ്റിവലിൽ നൽകുന്നത്.
  • അതുകൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 10 ശതമാനം കിഴിവും നൽകുന്നുണ്ട്.
  • സ്മാർട്ഫോണുകൾക്ക് 40 ശതമാനം കിഴിവ് വരെയാണ് ആമസോൺ ഇപ്പോൾ നൽകുന്നത്.
Amazon Great Freedom Festival : ആമസോൺ ഫ്രീഡം സെയിൽ ഫെസ്റ്റിവൽ ആരംഭിച്ചു; ഫോണുകൾക്ക് മികച്ച ആനുകൂല്യങ്ങൾ

 Mumbai : ആമസോൺ ഫ്രീഡം സെയിൽ ഫെസ്റ്റിവൽ ഇന്ന് ആരംഭിച്ചു. ആഗസ്റ്റ് 5 മുതൽ 9 വരെയുള്ള തീയതികളിലാണ് ഫ്രീഡം ഫെസ്റ്റിവൽ നടത്തുന്നത്. സ്മാർട്ട്ഫോണുകൾക്ക് മികച്ച ആനുകൂല്യങ്ങളാണ് ഫ്രീഡം ഫെസ്റ്റിവലിൽ നൽകുന്നത്. അതുകൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 10 ശതമാനം കിഴിവും നൽകുന്നുണ്ട്.

സ്മാർട്ഫോണുകൾക്ക് 40 ശതമാനം കിഴിവ് വരെയാണ് ആമസോൺ ഇപ്പോൾ നൽകുന്നത്.  റെഡ്മി, സാംസൺ, iQOO, ടെക്നോ തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഫോണാണ് മികച്ച കിഴിവിൽ ആമസോൺ എത്തിച്ചിരിക്കുന്നത്. ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ റെഡ്മി 9 8799 രൂപയ്ക്ക് ലഭിക്കും. ഇതുകൂടാതെ 1,750 രൂപ സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിസ്‌കൗണ്ട് ആയും ലഭിക്കും.

ALSO READ: Top 5G phones : 15,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5G ഫോണുകൾ ഏതൊക്കെ?

എൻട്രി ലെവൽ സ്മാർട്ഫോണായ Redmi 9A യുടെ വിലയിലും ആമസോൺ വൻ കിഴിവ് നൽകുന്നുണ്ട്. Redmi 9A ഇപ്പോൾ 6,.799 രൂപക്ക് ലഭിക്കുന്നത് കൂടാതെ  സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയുടെ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. Samsung Galaxy M31 ഫോണുകൾ  ആമസോൺ ഫ്രീഡം സെയിലിന്റെ ഭാഗമായി ലഭിക്കുന്നത്  14,999  രൂപയ്ക്കാണ്.

ALSO READ: Instagram Reels വീഡിയോ ദൈർഘ്യം വർധിപ്പിച്ചു, ഇനി 60 സക്കൻഡ് വരെയുള്ള വീഡിയോ പങ്കുവെയ്ക്കാം

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ Xiaomi Mi 11X ഫോണുകളും വൻ വില കിഴിവിൽ ലഭ്യമാക്കിയിട്ടുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലുമുള്ള ഫോൺ 27,999 രൂപയ്ക്ക് ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം  കിഴിവ് ലഭിക്കും. ആമസോൺ എക്സ്ചേഞ്ചിലൂടെയും 5000 രൂപ വരെ അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News