Fixed Deposits | കരകയറാൻ അവസാന വഴി; എഫ്ഡിയുടെ പലിശ കൂട്ടി ബജാജ് ഫിനാൻസ്, പുതിയ നിരക്ക് ഇതാ
New Fixed Deposits Schemes: സാധാരണ ഉപഭോക്താക്കൾക്ക്, 25 മുതൽ 35 മാസം വരെയുള്ള എഫ്‌ഡികൾക്ക് 45 ബേസിസ് പോയിൻ്റുകൾ എന്ന നിലയിൽ പലിശ നിരക്ക് ഉയരും
നഷ്ടവും റിസർവ്വ് ബാങ്കും നിയന്ത്രണങ്ങളും വട്ടം ചുറ്റിക്കുന്നതിനിടയിൽ രക്ഷപ്പെടാൻ അവസാന വഴി പരീക്ഷിക്കുകയാണ് ബജാജ് ഫിനാൻസ്. തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയാണ് ബജാജ് ഫിനാൻസ് ഉയർത്തിയത്. 25 മുതൽ 35 മാസം വരെയുള്ള എഫ്ഡികൾക്ക് മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 60 ബേസിസ് പോയിൻ്റും 18-24 മാസത്തെ എഫ്ഡിക്ക് 40 ബേസിസ് പോയിൻ്റും കമ്പനി വർധിപ്പിച്ചു.
സാധാരണ ഉപഭോക്താക്കൾക്ക്, 25 മുതൽ 35 മാസം വരെയുള്ള എഫ്‌ഡികൾക്ക് 45 ബേസിസ് പോയിൻ്റുകൾ എന്ന നിലയിൽ പലിശ നിരക്ക് ഉയരും, 18, 22 മാസ കാലാവധിയുള്ള എഫ്‌ഡികൾക്ക് 40 ബേസിസ് പോയിൻ്റുകളും, 30, 33 മാസത്തെ എഫ്‌ഡികൾക്ക് 35 ബേസിസ് പോയിൻ്റുകളുമാണ് വർധിപ്പിച്ചത്.
കമ്പനി പറയുന്നത് പ്രകാരം മുതിർന്ന പൗരന്മാർക്ക് 42 മാസ എഫ്ഡികൾ ഡിജിറ്റൽ ബുക്ക് ചെയ്ത് 8.85% വരെ പലിശ നേടാൻ സാധിക്കും. സാധാരണ ഉപഭോക്താക്കൾക്ക് ഇതേ കാലയളവിലെ നിക്ഷേപങ്ങൾക്ക് 8.60% വരെയും പലിശ ലഭിക്കും. 5 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കാണിത് ബാധകം. ഏപ്രിൽ 3 മുതൽ ഈ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
5 ലക്ഷം രൂപ നിക്ഷേപിച്ചാൽ
ബജാജ് ഫിനാൻസിൻറെ ഡെപ്പോസിറ്റ് സ്കീം പ്രകാരം ഒരു സാധാരണ ഉപഭോക്താവ് 42 മാസ കണക്കിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ അയാൾക്ക് 8.60% നിരക്കിൽ 7,65,134 രൂപയാണ് മുതലും പലിശയുമായി ലഭിക്കുന്നത്. അതായത് പലിശയിനത്തിൽ മാത്രം 2,65,134 രൂപ ലഭിക്കും. ഇനി ഒരു മുതിർന്ന പൗരൻ 42 മാസത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 8.85% നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ അയാൾക്ക് 7,74,551 രൂപ ലഭിക്കും. അതായത് പലിശയിനത്തിൽ മാത്രം 2,74,551 രൂപ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ