സ്ഥിര നിക്ഷേപം വഴി  വലിയ തുക സമ്പാദിക്കാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ചില ബെസ്റ്റ് ഓപ്ഷനുകൾ നിങ്ങൾക്കായുണ്ട്. ഏതൊക്കെ ബാങ്കിൽ നിന്നും എത്ര രൂപയാണ് പലിശ നിങ്ങൾക്ക് ലഭിക്കുന്നതെന്ന് നോക്കാം. പല ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ നിരക്കിലാണ് തങ്ങളുടെ എഫ്ഡികൾ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ നമ്മുക്ക് എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ മികച്ച ബാങ്കുകളുടെ പലിശ നിരക്കിനെ പറ്റി പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എച്ച്ഡിഎഫ്സി


ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്‌ഡിഎഫ്‌സി. 2024 ഏപ്രിൽ 15 വരെ സീനിയർ സിറ്റിസൺ കെയർ എഫ്‌ഡിയിൽ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനത്തിന് പകരം 0.25 ശതമാനം അധിക പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.75 ശതമാനം അധിക പലിശയാണ് ബാങ്ക് നൽകുന്നത്. സാധാരണ എഫ്ഡിയെക്കാൾ ഉയർന്ന പലിശയാണ്. 5 വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡികളിൽ മുതിർന്ന പൗരന്മാർക്ക് ഇത് 7.75 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. ഇതിൻറെ അവസാന തീയതി 2024 ഏപ്രിൽ 15 ആണ്. 


എസ്ബിഐ  വീകെയർ


മുതിർന്ന പൗരന്മാർക്ക് 5 മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളിൽ ഉയർന്ന പലിശയാണ് എസ്ബിഐ  വീകെയറിൽ ലഭിക്കുന്നത്.  നേരത്തെ ഈ സ്കീമിൽ നിക്ഷേപിക്കാനുള്ള സമയപരിധി 2024 മാർച്ച് 31 ആയിരുന്നു, അത് ഇപ്പോൾ 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. എസ്ബിഐ വീകെയറിൻറെ പലിശ നിരക്ക് 7.50% ആണ്.  മികച്ച പലിശയാണ് എസ്ബിഐ വീകെയർ എഫ്ഡിയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് സാധാരണ ഉപഭോക്താക്കളേക്കാൾ 0.50 കൂടുതൽ പലിശ ലഭിക്കും.


എസ്ബിഐ അമൃത് കലാഷ് 


7.6 ശതമാനം പലിശ നൽകുന്ന 400 ദിവസത്തെ എഫ്ഡിയാണ് എസ്ബിഐ 'അമൃത് കലാഷ്' പദ്ധതി. എസ്ബിഐയുടെ കണക്കനുസരിച്ച്, ബാങ്കിൻ്റെ അമൃത് കലാഷ് സ്പെഷ്യൽ എഫ്ഡി സ്കീമിൽ നിക്ഷേപിക്കുന്ന സാധാരണ പൗരന്മാർക്ക് 7.10% പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.60%.  ഈ സ്കീമിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കൾക്ക് 2024 സെപ്റ്റംബർ 30 വരെ സമയമുണ്ട്


ഐഡിബിഐ 


300 ദിവസം, 375 ദിവസം, 444 ദിവസം എന്നിങ്ങനെയുള്ള പ്രത്യേക എഫ്ഡികളിൽ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി ഐഡിബിഐ ബാങ്ക് ഏതാനും മാസങ്ങൾ കൂടി നീട്ടി. പ്രത്യേക എഫ്ഡിക്കുള്ള സമയപരിധി 2024 മാർച്ച് 31 മുതൽ 2024 ജൂൺ 30 വരെയാണുള്ളത്. 


ഐഡിബിഐ ഉത്സവ് എഫ്ഡി സ്കീം 375 ദിവസം


375 ദിവസത്തെ ഉത്സവ് എഫ്ഡിയിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 7.60% പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, സാധാരണ ഉപഭോക്താക്കൾക്കും എൻആർഐ, എൻആർഒ ഉപഭോക്താക്കൾക്കും 375 ദിവസത്തെ എഫ്ഡിയിൽ 7.10% പലിശ നൽകും. സമയത്തിന് മുമ്പ് പണം പിൻവലിക്കാനോ അടയ്ക്കാനോ ഉള്ള ഓപ്ഷനും ഇത് നൽകുന്നു.


ഐഡിബിഐ ഉത്സവ് 300 ദിവസം


300 ദിവസത്തെ ഉത്സവ് എഫ്ഡിയിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഐഡിബിഐ  7.55% പലിശ വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉപഭോക്താക്കൾക്കും എൻആർഐ, എൻആർഒ ഉപഭോക്താക്കൾക്കും 300 ദിവസത്തെ എഫ്ഡിയിൽ 7.05% പലിശ നൽകും. സമയത്തിന് മുമ്പ് പണം പിൻവലിക്കാനോ അടയ്ക്കാനോ ഉള്ള ഓപ്ഷനും ഇത് നൽകുന്നു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.