പെട്ടെന്നുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ബാങ്കുകളിൽ നിന്നും നമ്മുക്ക് ലഭിക്കുന്നത് പേഴ്സണൽ ലോണാണാണ്. സ്ഥിരം ഇടപാടുകൾ നടത്തുന്ന ബാങ്കാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുക്ക്  ലോൺ ലഭ്യമാവുകയും ആവശ്യങ്ങൾ നടത്താനും സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച ബാങ്കുകൾ


1.ഐഡിബിഐ ബാങ്ക്- 8.30% - 11.05% p.a അണ് ഐഡിബിഐയുടെ പലിശ നിരക്ക്. താരതമ്യേനെ കുറഞ്ഞ നിരക്കുകളിൽ ഒന്ന് കൂടിയാണിത്. ഇവരുടെ സർവ്വീസ്സ/ പ്രോസസിങ്ങ് നിരക്ക്  വ്യക്തമല്ല


2. പഞ്ചാബ് നാഷണൽ ബാങ്ക്- 8.95% - 14.50% p.a ആണ് പഞ്ചാബിൻറെ  പലിശ. ഇതും ലോൺ മാർക്കറ്റിലെ കുറഞ്ഞ നിരക്ക് തന്നെയാണ് 1.80 % മാണ് പ്രോസസ്സിങ്ങ് നിരക്ക്


3. ഇന്ത്യൻ ഒാവർസീസ് ബാങ്ക്- 9.30% - 10.80% p.a. മറ്റ് ബാങ്കുകളെ പരിശോധിച്ച് നോക്കിയാൽ ഇത് കുറഞ്ഞ പലിശ നിരക്കാണെന്നതാണ് സത്യം 0.50 ശതമാനം വരെയാണ് പ്രോസസ്സിങ്ങ് നിരക്കായി ഈടാക്കുന്നത്


4. സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ- 9.85%  മുതലാണ് സെൻട്രൽ ബാങ്കിൻറെ പലിശ നിരക്ക്. പ്രോസസ്സിങ്ങ് ചാർജ്ജായി 500 രൂപയും ഇവർ വാങ്ങുന്നുണ്ട്.


5. കരൂർ വൈശ്യബാങ്ക്- 9.40 ശതമാനം മുതൽ 19 ശതമാനം വരെയാണ് കരൂർ വൈശ്യ ബാങ്കിൻറെ പേഴ്സണൽ ലോൺ പലിശ നിരക്ക്. 0.30 ശതമാനം വരെയും പ്രോസസ്സിങ് ചാർജ്ജായും ഈടാക്കും.



കുറഞ്ഞ പലിശയിൽ പേഴ്സണൽ ലോൺ ലഭിക്കാൻ


1.നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക : ഉയർന്ന ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്നത് നിങ്ങൾ ലോണിന് യോഗ്യനാണെന്നാണ്. ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ള അപേക്ഷകർക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഏറ്റവും കുറഞ്ഞ വ്യക്തിഗത വായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 


2. തിരിച്ചടവ് മുടങ്ങുന്നത് ഒഴിവാക്കുക : നിങ്ങൾക്ക് ഒരു ലോണോ ക്രെഡിറ്റ് കാർഡ് തിരിച്ചടവോ മുടങ്ങുന്നത് നിങ്ങൾക്ക് ലോൺ ലഭിക്കുന്നതിന് തടസ്സമായേക്കാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം


3.ഓഫറുകൾക്കായി ശ്രദ്ധിക്കുക : ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സാധാരണയായി പരിമിതമായ സമയത്തേക്ക് പ്രത്യേക പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.നിങ്ങൾ ഒരു ലോണിന് അപേക്ഷിക്കുന്ന സമയമാണെങ്കിൽ ഇത് കൃത്യമായി പരിശോധിക്കുകയും സമയബന്ധിതമായി അപേക്ഷിക്കുകയും വേണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.