ന്യൂ‍ഡൽഹി: അമേരിക്കയിലെ സാമ്പത്തിക സ്ഥാപനമായ ബെറ്റർ ഡോട്ട് കോം (Better.com) സൂം കോളിലൂടെ (Zoom call) പിരിച്ചുവിട്ടത് 900 ജീവനക്കാരെ. ബെറ്റർ ഡോട്ട് കോം സിഇഒ വിശാൽ ഗാർഗ് (Vishal Garg) ആണ് കഴിഞ്ഞ ബുധനാഴ്ച ഒരൊറ്റ കോളിലൂടെ ഇത്രേം ജീവനക്കാരെ (Employees) പിരിച്ചുവിട്ടത്. ഈ പിരിച്ചുവിടലിന്‍റെ വീഡിയോ റെക്കോഡ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും’– 43 കാരനായ വിശാൽ ഗാർഗ് സൂം കോളിനിടെ ജീവനക്കാരോട് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ തൊഴില്‍ ജീവിതത്തില്‍ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാന്‍ ആഗ്രഹമില്ലെന്നും ഗാര്‍ഗ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 



 


ഈ സൂം കോളില്‍ പങ്കെടുത്ത ഒരു ജീവനക്കാരന്‍ റെക്കോഡ് ചെയ്ത വീഡിയോ ശകലമാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ കരഞ്ഞെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ക്കുന്നു. വിപണിയില്‍ വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഇതിനാല്‍ തന്നെ ഇപ്പോള്‍ ഉള്ള രീതിയില്‍ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് വിശാല്‍ ഗാര്‍ഗ് കോള്‍ ആരംഭിച്ചത് തന്നെ. കമ്പനി ജീവനക്കാരില്‍ 15 ശതമാനത്തെയാണ് ബെറ്റര്‍ ഡോട്ട് കോം പിരിച്ചുവിടുന്നത്.


Also Read: Omicron | രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരം​ഗ സാധ്യത; വിലയിരുത്തി ആരോഗ്യ വിദഗ്ധർ


കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ കരഞ്ഞെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ക്കുന്നു. വിപണിയില്‍ വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഇതിനാല്‍ തന്നെ ഇപ്പോള്‍ ഉള്ള രീതിയില്‍ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് വിശാല്‍ ഗാര്‍ഗ് കോള്‍ ആരംഭിച്ചത് തന്നെ. കമ്പനി ജീവനക്കാരില്‍ 15 ശതമാനത്തെയാണ് ബെറ്റര്‍.കോം പിരിച്ചുവിടുന്നത്. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ മുൻനിർത്തിയാണ് തീരുമാനമെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.


Also Read: Nagaland Civilian Deaths : നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം; അസം റൈഫിൾസിന്റെ ക്യാമ്പിന് നേരെ ആക്രമണം


പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് (Employees) ഒരു മാസത്തെ മുഴുവന്‍ ആനുകൂല്യങ്ങളും (Benefits), രണ്ട് മാസത്തെ ആശ്വാസ ബത്തയും നല്‍കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പിരിച്ചുവിട്ടവരിൽ 250 പേരെങ്കിലും ദിവസം ശരാശരി രണ്ട് മണിക്കൂർ സമയം പണിയെടുത്തിരുന്നവരാണ്. അതേസമയം എട്ട് മണിക്കൂറോ അതിൽ അധികമോ സമയം ജോലി ചെയ്യുന്നതിനുള്ള വേതനമാണ് (Salary) ഇവർ കൈപ്പറ്റിയിരുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.