Omicron | രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരം​ഗ സാധ്യത; വിലയിരുത്തി ആരോഗ്യ വിദഗ്ധർ

രാജ്യത്ത് ഇതുവരെ 23 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം ശക്തമാക്കി കർണാടകയും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ.   

Written by - Zee Malayalam News Desk | Last Updated : Dec 7, 2021, 09:08 AM IST
  • ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കൊവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് വിദഗ്ധർ.
  • ഇന്ത്യയിൽ ഇതുവരെ 23 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
  • മഹാരാഷ്ട്രയിൽ മാത്രം പത്ത് പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ളത്.
Omicron | രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരം​ഗ സാധ്യത; വിലയിരുത്തി ആരോഗ്യ വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ (Omicron) ബാധിതരുടെ എണ്ണം വർധിക്കുന്നു. മഹാരാഷ്ട്ര (Maharashtra), തെലങ്കാന (Telangana), ഡൽഹി, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് അറിയും. ഇന്ത്യയിൽ ഇതുവരെ 23 കേസുകളാണ് (Cases) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസ് വേണമെന്ന ആവശ്യം 
മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ശക്തമാക്കി. മഹാരാഷ്ട്രയിൽ മാത്രം പത്ത് പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 36 കാരനും അമേരിക്കയിൽ നിന്നെത്തിയ അദ്ദേഹത്തിന്റെ സുഹൃത്തായ 37 കാരനുമാണ് ഏറ്റവുമൊടുവിലായി ഒമിക്രോൺ സ്ഥിരീകരിച്ചത്. 

Also Read: Omicron In India: 4 ദിവസത്തിനുള്ളില്‍ 5 സംസ്ഥാനങ്ങളില്‍ വ്യാപനം, വാക്സിനെടുത്തവരും സുരക്ഷിതരല്ല, ഒമിക്രോണ്‍ ലക്ഷണങ്ങൾ ഇവയാണ് 

കൂടുതൽ പേരിൽ രോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര പരിശോധന വർധിപ്പിച്ചതിനൊപ്പം ആർടിപിസിആർ ടെസ്റ്റ് നിരക്കും കുറച്ചു. ലാബുകളിൽ ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 ൽ നിന്ന് 350 രൂപയാക്കിയാണ് കുറച്ചത്. വീടുകളിൽ വന്ന് സാമ്പിൾ ശേഖരിക്കുന്നതിന് ഇനി 700  രൂപ മതിയാകും. വിമാനത്താവളത്തിലെ ആർടിപിസിആർ ടെസ്റ്റിന്‍റെ നിരക്കും കുറച്ചു. 

Also Read: Omicron Update | മഹാരാഷ്ട്രയിൽ രണ്ട് പേർക്കും കൂടി ഒമിക്രോൺ, രാജ്യത്തെ ആകെ കേസുകൾ 23 ആയി

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കൊവിഡ് പോസിറ്റീവായ നാല് പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിതകശ്രേണീകരണ ഫലം കാത്തിരിക്കുകയാണ് കേരള‌വും. അതേസമയം ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന വിലയിരുത്തലുമായി ആരോഗ്യ വിദഗ്ധർ രം​ഗത്തെത്തി. 

രാജ്യത്ത് പകുതിയിലധികം പേരും വാക്സിൻ (Vaccine) സ്വീകരിച്ചതിനാലും ഒമിക്രോണിന് (Omicron) അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം (Third wave) അത്ര രൂക്ഷമാകില്ലെന്നാണ് കരുതുന്നത്. പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്യാനിടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News