7th Pay Commission: ദീപാവലിക്ക് മുൻപ് ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; ഡിഎയിൽ 4% വർധനവ്!
7th Pay Commission: യുപി, ഒഡീസ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഹരിയാന സർക്കാരും ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു. ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് അറിയിച്ചത്.
7th Pay Commission DA Hike: കേന്ദ്രസർക്കാരിന് (Central Government) പിന്നാലെ സംസ്ഥാന സർക്കാരുകളും ക്ഷാമബത്ത (DA) വർധിപ്പിക്കുന്ന പ്രക്രിയ ആരംഭിച്ചു. യുപി, ഒറീസ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ഹരിയാന സർക്കാരും ജീവനക്കാരുടെ ഡിഎ (DA Hike) വർധിപ്പിച്ചു. ഇക്കാര്യം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് അറിയിച്ചത്. ഇതിലൂടെ ദീപാവലിക്ക് മുന്നോടിയായി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അടിപൊളി സമ്മാനങ്ങൾ നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഇപ്പോൾ ക്ഷാമബത്ത എത്ര ലഭിക്കുമെന്ന് അറിയാമോ?
Also Read: 7th Pay Commission: ദീപാവലിക്ക് മുൻപ് ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി, ഡിഎ വർധിപ്പിച്ചു
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 42 ശതമാനത്തിൽ നിന്നും 46 ശതമാനമായി വർധിപ്പിച്ചതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന സർക്കാരും ദീപാവലിക്ക് മുമ്പ് നാല് ശതമാനം ഡിഎ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
ജൂലൈ ഒന്നു മുതലുള്ള ഡിഎ പ്രാബല്യത്തിൽ വരും
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർധിപ്പിച്ച ഡിഎ 2023 ജൂലൈ 1 മുതലുള്ളത് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ പ്രയോജനം ഹരിയാനയിലെ ഏകദേശം 3.5 ലക്ഷം ജീവനക്കാർക്ക് ലഭിക്കും. തന്റെ സർക്കാരിന്റെ ഒമ്പത് വർഷം തികയുന്ന ഈ അവസരത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖട്ടാർ തന്റെ സർക്കാർ സ്വീകരിച്ച ക്ഷേമപ്രവർത്തനങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: 7th Pay Commission Update: റെയിൽവേ ജീവനക്കാർക്ക് ലോട്ടറി; ക്ഷാമബത്ത 4% വർധിപ്പിച്ചു
മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു
കർഷകർക്കും ദരിദ്രർക്കും ആനുകൂല്യങ്ങൾ നൽകുന്നതിനും വരുമാന പരിധി 1,80,000 രൂപയായി ഉയർത്തുന്നതിനൊപ്പം സാമൂഹിക സുരക്ഷാ പെൻഷൻ പ്രതിമാസം 1,000 രൂപയിൽ നിന്നും 2,750 രൂപയായി ഉയർത്തിയതായും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വീറ്റിലൂടെ അറിയിച്ചു. 201 4ൽ ബിപിഎല്ലിന്റെ വാർഷിക വരുമാന പരിധി ₹1,20,000 ആയിരുന്നു.
കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ചു
കേന്ദ്രസർക്കാർ അടുത്തിടെ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചിരുന്നു. ഇനി മുതൽ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത 46 ശതമാനം നിരക്കിൽ ലഭിക്കും. നേരത്തെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത 42 ശതമാനമായിരുന്നു ലഭിച്ചിരുന്നത്.
Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സ്ഥിരീകരിച്ചു, ശമ്പളം 27,000 രൂപ കൂടിയേക്കും
വർഷത്തിൽ രണ്ടുതവണയാണ് ഡിഎ വർധിപ്പിക്കുന്നത്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വർഷത്തിൽ രണ്ടുതവണ ക്ഷാമബത്ത വർധിപ്പിക്കും. ആദ്യ വർധന ജനുവരിയിലും രണ്ടാമത്തെ വർദ്ധനവ് ജൂലൈയിലുമാണ് നടത്തുന്നത്. ഇതിന്റെ പ്രയോജനം രാജ്യത്തെ 52 ലക്ഷം ജീവനക്കാർക്കും 60 ലക്ഷം പെൻഷൻകാർക്കും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...