DA Hike: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
Dearness Allowance Hike: ഗണേശ ചതുർത്ഥിക്ക് മുമ്പ് തന്നെ സംസ്ഥാനത്തെ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്ത്.
7th pay commission DA Hike: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ (Central and State Government) രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ പെൻഷനും ശമ്പളവും വർദ്ധിപ്പിക്കാൻ പോകുകയാണ്. ജീവനക്കാരുടെ ഡിഎ ഉടൻ കേന്ദ്രസർക്കാർ പ്രഖ്യാപിക്കാനിരിക്കെ ഇപ്പോഴിതാ ജീവനക്കാർക്ക് കിടിലം സമ്മാനവുമായി ഈ സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. ഗണേശ ചതുർത്ഥിക്ക് മുൻപുതന്നെ സംസ്ഥാനത്തെ ജീവനക്കാർക്ക് സന്തോഷവാര് ത്ത നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സർക്കാർ (Eknath Shinde Government).
Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇനി കൂടുമോ? എങ്കിൽ എത്ര?
ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചു (Dearness allowance increased by 4 percent)
മഹാരാഷ്ട്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചിരിക്കുകയാണ്. പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 34 ശതമാനത്തിൽ നിന്നും 38 ശതമാനമായി ഉയർത്തിയിരിക്കുകയാണ്. അതായത് ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിച്ചുവെന്നർത്ഥം.
2022 ആഗസ്റ്റിൽ ഡിഎ വർധിപ്പിച്ചു (DA was increased in August 2022)
സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ തീരുമാനത്തിന് ശേഷം സംസ്ഥാനത്തിന് ഏകദേശം 9 കോടി രൂപയുടെ ബാധ്യതയുണ്ടാകും. ഇതിനിടയിൽ നേരത്തെ അതായത് 2022 ആഗസ്റ്റിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചിരുന്നു.
Also Read: 7th Pay Commission : ഡിഎ വർധനവ്; സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ആ തീയതി ഇതാണ്
കേന്ദ്ര സർക്കാരും DA ഉടൻ വർധിപ്പിക്കും (Central government will increase soon)
ഇതിന് പുറമെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും ഉടൻ വർധിപ്പിച്ചേക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എങ്കിലും നിലവിൽ ഇതേക്കുറിച്ച് ഒരു ഔദ്യോഗിക വിവരങ്ങളും ലഭിച്ചിട്ടില്ല. AICPI Index ന്റെ കണക്കുകൾ പ്രകാരം ഇത്തവണയും ജീവനക്കാരുടെ ഡിഎയിൽ 4 ശതമാനം വർധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഡിഎ 46 ശതമാനമായേക്കാം (DA may be 46 percent)
ജീവനക്കാർക്ക് ഇപ്പോൾ 42 ശതമാനം ക്ഷാമബത്തയാണ് ലഭിക്കുന്നത്. അതേസമയം സർക്കാർ 4 ശതമാനം വർധിപ്പിച്ചാൽ പിന്നെ 46 ശതമാനം നിരക്കിൽ ഡിഎയുടെ ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കും. സെപ്റ്റംബർ മാസത്തിന്റെ അവസാനം പാർലമെന്റിന്റെ ഒരു പ്രത്യേക സമ്മേളനം ഉണ്ടായേക്കാം അതിൽ സർക്കാർ ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചേക്കാമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...