ബ്ലോക്ക് ഇൻ-കോർപ്പറേറ്റ് സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ ആസ്തിയിൽ വൻ ഇടിവ്. വ്യാഴാഴ്ച ഹിഡൻബെർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് ഡോർസിയുടെ സ്വത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്.526 മില്യൺ ഡോളറാണ് ഡോർസിക്ക് ഇക്കാലയളവിൽ നഷ്ടം.ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 11% ഇടിവിനുശേഷം ഇപ്പോൾ 4.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കമ്പനിയുടെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുക, ഇടപാടുകാരുടെ എണ്ണം കൂട്ടിക്കാണിക്കുക, കമ്പനിയുടെ ചെലവുകൾ കുറച്ച് കാണിക്കുക തുടങ്ങി വലിയ ആരോപണങ്ങളാണ് ജാക്ക് ഡോർസിയുടെ കമ്പനിക്കെതിരെ ഹിഡൻബെർഗ് റിപ്പോർട്ടിൽ പറയുന്നത്.65 മുതൽ 75 ശതമാനം വരെയാണ് ഓഹരി മൂല്യം പെരുപ്പിച്ച് കാട്ടിയതായി പറയുന്നത്. എന്തായാലും റിപ്പോർട്ട് വന്നതിന് പിന്നാലെ ബ്ലോക്ക് ഇൻ-കോർപ്പറേറ്റ് ഓഹരികൾ വലിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


വ്യാഴാഴ്ച മാത്രം 22 ശതമാണ് കമ്പനിയുടെ ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം കമ്പനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ബ്ലോക്ക് ഇൻ-കോർപ്പറേറ്റ് നിഷേധിച്ചു. പ്രശ്നത്തിൽ നിയമനടപടികൾ സ്വീകരിക്കാനാണ് പദ്ധതിയിടുന്നതെന്നത് കമ്പനി പറയുന്നു. നേരത്തെ ഹിഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഗൗതം അദാനിയുടെയും ഓഹരി ഇടിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായിരുന്ന അദാനി ഇപ്പോൾ 60.1 ബില്യൺ ഡോളർ ആസ്തിയുമായി ബ്ലൂംബെർഗിന്റെ പട്ടികയിൽ 21-ാം സ്ഥാനത്താണ്.


സെപ്റ്റംബറിൽ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ നിക്കോള കോർപ്പറേഷനെതിരെയും ഹിഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തുടർന്ന് നിക്കോളയുടെ സ്റ്റോക്കും ഇടിഞ്ഞു, ഒക്ടോബറിൽ അതിന്റെ സ്ഥാപകനായ ട്രെവർ മിൽട്ടനെതിരെ  വഞ്ചന കുറ്റം ചുമത്തുന്നതിലേക്ക് വരെ അതെത്തി.


ജാക്ക് ഡോർസിയെ പറ്റി


ട്വിറ്റർ സഹ സ്ഥാപകനും മുൻ സിഇഒയുമായിരുന്നു ജാക്ക് ഡോർസി. പിന്നീട് കമ്പനിയിൽ നിന്നും ഇറങ്ങി ബ്ലോക്ക് ഇൻ കോർപ്പറേറ്റ് എന്ന സ്ഥാപനം ആരംഭിച്ചു.  സാധാരണ കമ്പ്യൂട്ടർ പ്രോഗ്രാമറായി ജിവിതം ആരംഭിച്ച് വലിയ കോർപ്പറേറ്റ് കമ്പനികൾ കെട്ടിപ്പടുത്ത വ്യക്തിത്വം കൂടിയാണ് ഡോർസി. 2010-ലാണ് ഡോർസിയും ജിം മാക്കെൽവിയും ചേർന്ന്  ഒരു പേയ്മെൻറ് പ്ലാറ്റ്ഫോമായ സ്ക്വയർ ആരംഭിക്കുന്നത്. പിന്നീട് 2021-ൽ ഇതിൻറെ പേര് ബ്ലോക്ക് ഇൻ-കോർപ്പറേറ്റ് എന്നാക്കി മാറ്റുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.