Vi New Plans: ഇനി ഈ പ്ലാനുകളിൽ നിന്ന് ഇവയൊന്നും ലഭിക്കില്ല, വലിയ നഷ്ടമെന്ന് ഉപഭോക്താക്കൾ
99 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്നു, അത് 15 ദിവസമായി കുറച്ചു, ഇതൊന്ന് മാത്രമല്ല വേറെയും മാറ്റങ്ങൾ ഇങ്ങനെ
വോഡഫോൺ- ഐഡിയ കമ്പനി തുടർച്ചയായി നഷ്ടത്തിലാണ്. ഇതിനിടെ, ഉപഭോക്താക്കൾക്ക് മറ്റൊരു ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ് കമ്പനി. കമ്പനി തങ്ങളുടെ രണ്ട് പ്ലാനുകളുടെയും നേട്ടങ്ങൾ മാറ്റി. ഈ രണ്ട് പ്ലാനുകളുടെയും വാലിഡിറ്റി കുറച്ചതിലൂടെ ഉപഭോക്താക്കൾക്ക് വൻ ബാധ്യതയാണ് കമ്പനി ചുമത്തിയിരിക്കുന്നത്. രണ്ട് പ്ലാനുകളിലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്ന് നമുക്ക് നോക്കാം.
വാലിഡിറ്റി കുറയുന്നു, വില കൂടുന്നു
Vi യുടെ 99 രൂപ പ്ലാൻ വോഡഫോൺ-ഐഡിയയുടെ 99 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്നു, അത് 15 ദിവസമായി കുറച്ചു. എന്നിരുന്നാലും, ഈ പ്ലാനിൽ ലഭ്യമായ മറ്റെല്ലാ ആനുകൂല്യങ്ങളും മുമ്പത്തേതിന് സമാനമാണ്. ഈ പ്ലാനിൽ 200എംബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇതോടൊപ്പം 99 രൂപയുടെ ടോക്ക് ടൈമും നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനിൽ എസ്എംഎസ് സൗകര്യം നൽകുന്നില്ല.എയർടെൽ, VI, ജിയോ എന്നിവയുടെ ഈ വിലകുറഞ്ഞ പ്ലാനുകൾക്ക് അൺലിമിറ്റഡ് കോളുകൾ, അധിക ഡാറ്റ, സൗജന്യ എസ്എംഎസ് എന്നിവയുണ്ട്.
Vi-യുടെ 128 രൂപ പ്ലാൻ
വോഡഫോൺ-ഐഡിയയുടെ 128 രൂപ പ്ലാനിൽ ദിവസങ്ങളുടെ വാലിഡിറ്റി 18 ദിവസമായി കുറച്ചു. 128 Vi പ്ലാനിൽ ഇപ്പോൾ നിങ്ങൾക്ക് 10 ദിവസത്തെ കുറവ് വാലിഡിറ്റി ലഭിക്കും. മറ്റെല്ലാ ആനുകൂല്യങ്ങളും പഴയതുപോലെ തുടർന്നും ലഭ്യമാകും.അതായത് ഉപയോക്താക്കൾക്ക് 99 രൂപയുടെ ടോക്ക് ടൈം നൽകും.
കൂടാതെ 200എംപി ഡാറ്റയും നൽകും. ഇതുകൂടാതെ, 10 ലോക്കൽ ഓൺ-നെറ്റ് നൈറ്റ് മിനിറ്റുകൾ നൽകും. ഇതോടൊപ്പം, ഉപയോക്താക്കൾക്ക് കോളിന് സെക്കൻഡിൽ 2.5 പൈസ നൽകും. പലതവണയായി കമ്പനി തങ്ങളുടെ പ്ലാനുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. നേരത്തെയും കമ്പനി ചില പ്ലാനുകളിൽ മാറ്റം വരുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...