SBI Credit Card Shopping: ഡിസംബര്‍ 1 മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിംഗിന് ചിലവേറും
നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് ഇന്നു മുതൽ (ഡിസംബര്‍ 1) നടപ്പിൽ വരുന്നത്. അതായത് ബാങ്കിംഗ്, സാമ്പത്തികമടക്കം നിരവധി മേഖല കാലുമായി ബന്ധപ്പെട്ട മാറ്റങ്ങൾ സാധാരണക്കാരനെ ഏറെ ബാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
SBI Credit Card Shopping: നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് ഇന്നു മുതൽ (ഡിസംബര്‍ 1) നടപ്പിൽ വരുന്നത്. അതായത് ബാങ്കിംഗ്, സാമ്പത്തികമടക്കം നിരവധി മേഖല കാലുമായി ബന്ധപ്പെട്ട മാറ്റങ്ങൾ സാധാരണക്കാരനെ ഏറെ ബാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
ഈ പുതിയ നിയമങ്ങൾ എങ്ങിനെ നമ്മെ ബാധിക്കും? ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയേണ്ടത് ആവശ്യമാണ്.
2021 ഡിസംബർ 1 മുതൽ വരുന്ന പ്രധാന മാറ്റം എസ് ബി ഐ (SBI) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഷോപ്പിംഗിന് ചിലവ് കൂടും എന്നതാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India- SBI) 2021 ഡിസംബർ 1 മുതൽ EMI ഇടപാടുകൾക്ക് പ്രോസസ്സിംഗ് ഫീസ് (Processing Fees) ഈടാക്കും. അതായത് SBI ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് GSTയോടൊപ്പം 99 രൂപ പ്രോസസിംഗ് ഫീസും നൽകേണ്ടി വരുമെന്ന് ബാങ്ക് അറിയിച്ചു.
എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ കൈകാര്യം ചെയ്യുന്ന എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (SBI Cards and Payment Services Private Limited - SBICPSL) ആണ് ക്രെഡിറ്റ് കാർഡ് ഉടമകൾ നികുതിയോടൊപ്പം 99 രൂപ പ്രോസസ്സിംഗ് ഫീസും അടയ്‌ക്കേണ്ടിവരുമെന്ന് അറിയിച്ചിരിയ്ക്കുന്നത്.
Also Read: LPG Price Hike | വീണ്ടും നടുവൊടിച്ച് പാചക വാതക വില വർധന; വാണിജ്യ സിലിണ്ടറിന് വില കുത്തനെ കൂട്ടി
സാധാരണക്കാരെ ബാധിക്കുന്ന മറ്റ് പ്രധാന നിയമങ്ങൾ ചുവടെ :-
1. PNB സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു (Punjab National Bank savings deposit interest rates)
പഞ്ചാബ് നാഷണൽ ബാങ്ക് (Punjab National Bank - PNB) സേവിംഗ്സ് ഡെപ്പോസിറ്റ് പലിശ നിരക്ക് കുറച്ചു. 10 ലക്ഷം രൂപയിൽ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.80% pa ആയും ) 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള അക്കൗണ്ടിന്‍റെ പലിശ നിരക്ക് 2.85% pa ആയുമാണ് കുറച്ചിരിയ്ക്കുന്നത്. പുതുക്കിയ നിരക്ക് ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും.
Also Read:
2. പെന്‍ഷന്‍ കാരുടെ ലൈഫ് സർട്ടിഫിക്കറ്റ് (Life certificate for pensioners)
80 വയസിന് മുകളിൽ പ്രായമുള്ള സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് തങ്ങളുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് രാജ്യത്തെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസുകളുടെ ജീവൻ പ്രമാണ്‍ കേന്ദ്രങ്ങളിൽ (Jeevan Pramaan Centers) സമർപ്പിക്കാനാകും. ലൈഫ് സർട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തിയതി 2021 നവംബർ 30 ആണ്. പെൻഷൻകാരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന്‍റെ തെളിവാണ് ലൈഫ് സർട്ടിഫിക്കറ്റ്. നിങ്ങള്‍ ഈ പ്രമാണപത്രം നവംബര്‍ 30 നകം നല്‍കിയില്ല എങ്കില്‍ നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസം നേരിടാം. അതിനാല്‍ ശ്രദ്ധിക്കുക.
3. 14 വർഷത്തിന് ശേഷം തീപ്പെട്ടി വില ഉയരുന്നു (Matchbox prices to rise after 14 years)
14 വർഷത്തിന് ശേഷം രാജ്യത്ത് തീപ്പെട്ടി വില വര്‍ദ്ധിക്കുകയാണ്. അടുത്ത സാമ്പത്തിക പരിഷ്‌ക്കരണത്തോടെ, തീപ്പെട്ടികളുടെ ചില്ലറ വിൽപന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും അതായത് 2021 ഡിസംബർ 1 മുതൽ നിലവിലെതീപ്പെട്ടി വിലയായ 1 രൂപയിൽ നിന്ന് 2 രൂപയായി വര്‍ദ്ധിക്കും. അതായത് തീപ്പെട്ടിയ്ക്ക് ഇരട്ടി വില...!!
4. LPG സിലിണ്ടർ വില (LPG Cylinder Price)
LPG വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് 2021 ഡിസംബർ 1 മുതൽ മാറി. ഒറ്റയടിക്ക് 101 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. ഗാര്‍ഹിക ആവശ്യങ്ങൾക്ക് കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല . എല്ലാ മാസവും ഒന്നാം തിയതിയാണ് പുതുക്കിയ നിരക്ക് നിലവില്‍ വരുന്നത്. ന്നിരുന്നാലും, കഴിഞ്ഞ കുറച്ച് സന്ദർഭങ്ങളിൽ, മാസത്തില്‍ രണ്ടു തവണ വീതവും LPG സിലിണ്ടറിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.