നിങ്ങളുടെ കയ്യിൽ ഉള്ള പൈസ അത് എത്രയായാലും അനാവശ്യമായി ചിലവഴിക്കാതെ സുരക്ഷിതമാക്കണോ? അതിനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് പോസ്റ്റോഫീസ് സ്കീമുകൾ. ഇത്തരത്തിൽ നിങ്ങളെ സഹായിക്കാനായി നിരവധി സേവിംഗ്സ് സ്കീമുകളുണ്ട്. ദീർഘകാലത്തേക്കോ അല്ലെങ്കിൽ ഹ്രസ്വമായോ കൃത്യമായി ചെയ്യാനുള്ള ഓപ്ഷനുകൾ പോസ്റ്റോഫീസ് സേവിങ്ങ്സിലുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്


5 വർഷത്തെ സേവിംഗ്സ് സ്കീമാണ്  നാഷണൽ സേവിങ്ങ്സ് സർട്ടിഫിക്കറ്റ്. 6.8% പലിശയാണ് ഇതിൽ നൽകുന്നത്. നിങ്ങളുടെ ആദായനികുതിയു ഇതിൽ നിക്ഷേപിക്കുന്നിതിലൂടെ ലാഭിക്കാം. 10.59 വർഷമാണ് സ്കീമിൻറെ  കാലാവധി.


ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വൻ പ്രഖ്യാപനം


സുകന്യ സമൃദ്ധി അക്കൗണ്ട്


7.6% പലിശ നൽകുന്ന സ്കീമുകളിൽ ഒന്നാണ്  സുകന്യ സമൃദ്ധി പെൺകുട്ടികളെ ഉദ്ദേശിച്ചുള്ളതാണ്  ഈ പദ്ധതി. ഇതിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കാൻ ഏകദേശം 9.47 വർഷമെടുക്കും.


സീനിയർ സിറ്റിസൺ സ്കീം,പിപിഎഫ് 


സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിന് (SCSS) നിലവിൽ 7.4% പലിശയാണ് നൽകുന്നത്. ഏകദേശം 9.73 വർഷത്തിനുള്ളിൽ ഈ പദ്ധതിയിൽ നിങ്ങളുടെ പണം ഇരട്ടിയാക്കും.
15 വർഷത്തെ  നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനു വേണ്ടത്. നിലവിൽ 7.1% പലിശയാണ് പിപിഎഫിന് ലഭിക്കുന്നത്.  ഏകദേശം 10.14 കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും.


ALSO READ : 7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; മൂന്ന് ശതമാനം DA വർധനവിന് മന്ത്രിസഭ അംഗീകാരം


സേവിംഗ്സ് ബാങ്ക് അക്കൗണ്ട്,റിക്കറിങ്ങ് ഡെപ്പോസിറ്റ് 


4.0 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നത്. 18 വർഷത്തിനുള്ളിൽ നിങ്ങളുടെ പണം ഇതിലൂടെ ഇരട്ടിയാകും.പോസ്റ്റ് ഓഫീസ് റിക്കറിങ്ങ് ഡെപ്പോസിറ്റിൽ 5.8% പലിശയാണ് ലഭിക്കുന്നത്. ഈ പലിശ നിരക്കിൽ പണം നിക്ഷേപിച്ചാൽ, ഏകദേശം 12.41 വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.