Zomato: `പത്ത് മിനിറ്റിൽ ഭക്ഷണമെത്തും`; അൾട്രാ ഫാസ്റ്റ് ഫുഡ് ഡെലിവറിക്ക് ഒരുങ്ങി സൊമാറ്റോ
സൊമാറ്റോയുടെ സ്വന്തം വെയർഹൗസുകളിലൂടെയായിരിക്കും ഭക്ഷണം തയ്യാറാക്കലും വിതരണവും. 2022 ഏപ്രിലിൽ പദ്ധതിയുടെ ട്രയൽ ഗുരുഗ്രാമിൽ ആരംഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഓർഡർ കിട്ടിയാൽ എത്രയും വേഗം ഭക്ഷണം എത്തിക്കണം...ഫുഡ് ഡെലിവറി ചെയ്യുന്ന പ്ലാറ്റ്ഫോമുകളുടെ ലക്ഷ്യവും അത് തന്നെയാണ്. എന്നാൽ അൾട്രാ ഫാസ്റ്റ് ഡെലിവറി സേവനത്തിന് ഒരുങ്ങുകയാണ് സൊമാറ്റോ. 10 മിനിറ്റിനുള്ളിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ രാജ്യത്തുടനീളമുള്ള റെസ്റ്റോറന്റുകളുമായി ചർച്ച നടത്തുകയാണ് സൊമാറ്റോ എന്ന് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ക്ലൗഡ് കിച്ചൺ മോഡൽ പിന്തുടർന്ന് 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യാനാണ് സൊമാറ്റോയുടെ ശ്രമമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സൊമാറ്റോയുടെ സ്വന്തം വെയർഹൗസുകളിലൂടെയായിരിക്കും ഭക്ഷണം തയ്യാറാക്കലും വിതരണവും. 2022 ഏപ്രിലിൽ പദ്ധതിയുടെ ട്രയൽ ഗുരുഗ്രാമിൽ ആരംഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ക്ലൗഡ് കിച്ചണുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് സൊമാറ്റോ പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സൊമാറ്റോ തങ്ങളെ സമീപിച്ചതായി ഒരു ക്ലൗഡ് കിച്ചൺ സ്റ്റാർട്ടപ്പ് സീനിയർ എക്സിക്യൂട്ടീവ് അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.
ക്ലൗഡ് കിച്ചൻ മോഡലിൽ പ്രവർത്തിക്കുന്നതിനായുള്ള വെയർഹൗസുകൾക്ക് സൗകര്യം ഒരുക്കാനുള്ള ചർച്ചകൾ നടക്കുകയാണ്.
മുകുന്ദ ഫുഡ്‌സ് സേവനം
നേരത്തെ റോബോട്ടിക്‌സ് കമ്പനിയായ മുകുന്ദ ഫുഡ്‌സിൽ സൊമാറ്റോ 5 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. റെസ്റ്റോറന്റുകളിൽ ഭക്ഷണം തയ്യാറാക്കുന്നതിനായി കമ്പനി സ്മാർട്ട് റോബോട്ടുകൾ രൂപകൽപ്പന ചെയ്യും. ഭക്ഷണങ്ങൾ എത്രയും വേഗത്തിൽ തയാറാക്കുന്നതിനായി സൊമാറ്റോ റോബോട്ടുകളെ ഉപയോഗിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA