ബ്രിട്ടനിലെ ഗോസ്റ്റ് ജംഗ്ഷന് ഉടൻ തുറന്നേക്കും, തർക്കങ്ങൾക്ക് പരിഹാരം
ലിങ്ക് റോഡുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് `എം 49 ജംഗ്ഷന്‍` അഥവ ഇപ്പോഴത്തെ ഗോസ്റ്റ് ജംങ്ഷൻ താല്‍ക്കാലികമായി അടച്ചിടുന്നതിലേക്ക് നയിച്ചത്
ഏകദേശം 500 കോടിയോളം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കവല . 2019 ലാണ് പണി പൂര്‍ത്തിയാകുന്നത്. ഏറ്റവും രസകരമായ കാര്യം ഇവിടെ എന്താണെന്നാൽ ഇത്രയും വലിയ തുക മുടക്കിയിട്ടും ഈ ജംഗ്ഷനിലൂടെ ഒരിക്കല്‍ പോലും വാഹനങ്ങള്‍ കടന്ന് പോയിട്ടില്ലത്രെ. പൊതു ഗതാഗതത്തിനായി ഈ ജംഗ്ഷന്‍ തുറന്ന് കൊടുത്തിട്ടില്ല എന്നത് തന്നെ കാരണം. എന്നാൽ ഇത്തവണ കാര്യം മാറിയേക്കും 'ഗോസ്റ്റ് ജംഗ്ഷന്‍' ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താൻ വലിയ തോതിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
ഇതിനോട് ചേർന്ന് ലിങ്ക് റോഡുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് 'എം 49 ജംഗ്ഷന്‍' അഥവ ഇപ്പോഴത്തെ ഗോസ്റ്റ് ജംങ്ഷൻ താല്‍ക്കാലികമായി അടച്ചിടുന്നതിലേക്ക് നയിച്ചത്. എം 49 ജംഗ്ഷനെ പ്രാദേശിക റോഡുകളുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് നിര്‍മ്മിക്കുന്നതിന് ചില വ്യക്തികളും കോർപ്പറേറ്റ് ഭീമൻമാരും വലിയ തർക്കം ഉയർത്തിയതോടെ നടപടികൾ നീണ്ടു പോവുകയായിരുന്നു. തര്‍ക്കം തുടർന്നതോടെ കോടികള്‍ മുടക്കി നിര്‍മ്മിച്ചിട്ടും എം 49 ജംഗ്ഷനെ ഗതാഗത യോഗ്യമാക്കാനാവാത്ത അവസ്ഥയിലായി കാര്യങ്ങൾ.
അടച്ചിടൽ മാസങ്ങളിഷ നിന്നും വര്‍ഷങ്ങളിലേക്കെത്തിയതോടെ 'പ്രേതക്കവല' എന്ന പേര് ഈ ജംഗ്ഷന് വീണു . ഈ കവല കടന്ന് സമീപത്തെ ആമസോൺ വെയർഹൗസുകൾ, ടെസ്‌കോ, ലിഡൽ എന്നീ സ്ഥാപനങ്ങളിൽ എത്തിച്ചേരാനും ഡ്രൈവർമാർക്ക് ബുദ്ധിമുട്ടാണ്.
കുറഞ്ഞത് 160 മീറ്റർ എങ്കിലും റോഡ് തുറക്കാൻ സമർപ്പിച്ച അപേക്ഷകൾ സ്വീകരിക്കപ്പെട്ടത് ശുഭ സൂചനയായി ആളുകൾ കരുതുന്നു. ഇതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. പുതിയ റൂട്ടിനായുള്ള അപേക്ഷ ഇപ്പോഴും അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. എങ്കിലും അടുത്ത വർഷം നിർമാണം തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. പദ്ധതികൾ നടപ്പാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.