ന്യൂഡൽഹി: ജിയോ റീചാർജ് പ്ലാനുകൾ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം ഇതിൽ ലഭ്യമായ സൗകര്യങ്ങളാണ്. കുറഞ്ഞ ചിലവിൽ റീചാർജ് ചെയ്താലും അതിശയിപ്പിക്കുന്ന പല ബെനഫിറ്റുകളും ഇതിനുണ്ട്. ഇതിനൊരു ബദലുമായാണ് ബിഎസ്എൻഎൽ എത്തുന്നത്.  അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ തുടങ്ങിയ സൗകര്യങ്ങളും ഇതിനുണ്ട്. ഒരു വിധത്തിൽ ഇത് ജിയോയേക്കാൾ വളരെ റേറ്റ് കുറഞ്ഞതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

BSNL 1499 പ്രീപെയ്ഡ് പ്ലാൻ-


ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിൽ നിങ്ങൾക്ക് 336 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ സമയത്ത്, നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം നൽകും. ഇതോടൊപ്പം നിങ്ങൾക്ക് 24 ജിബി ഡാറ്റയും എസ്എംഎസും ലഭിക്കും. ഇതിൽ നിങ്ങൾക്ക് പ്രതിദിനം പരമാവധി 100 എസ്എംഎസ് സൗകര്യമുണ്ടാവും


BSNL 1570 പ്രീപെയ്ഡ് പ്ലാൻ-


BSNL 1570 പ്രീപെയ്ഡ് പ്ലാനും മികച്ച ഓപ്ഷനാണ്.  ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. 1570 റീചാർജ് ചെയ്തതിന് ശേഷം നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കും.  സമയത്തിനുള്ളിൽ ലഭ്യമായ ദൈനംദിന ഡാറ്റ അവസാനിക്കുകയാണെങ്കിൽ, നിങ്ങളുടെ ഇന്റർനെറ്റ് നിർത്തില്ല, പക്ഷേ അതിന്റെ വേഗത വളരെയധികം കുറയും.


BSNL 1999 പ്രീപെയ്ഡ് പ്ലാൻ-


ബിഎസ്എൻഎൽ 1999 പ്രീപെയ്ഡ് പ്ലാനിന്റെ സാധുതയും 365 ദിവസമാണ്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗ് ലഭിക്കും. ഇതിനുപുറമെ, 365 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നു. ദിവസേന കൂടുതൽ ഡാറ്റ ലഭിക്കേണ്ട ഉപയോക്താക്കൾക്ക് ഈ പ്ലാൻ വളരെ പ്രയോജനപ്രദമാണ്. ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.