New Delhi: ഉപഭോക്താക്കള്‍ക്കായി  തകര്‍പ്പന്‍ പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്  BSNL (Bharat Sanchar Nigam Limited). 1,498 രൂപയ്ക്ക്  ഒരു തവണ റീ ചാര്‍ജ്ജ് ചെയ്താല്‍ പിന്നെ ഒരു വര്‍ഷത്തേയ്ക്ക്  പണം മുടക്കേണ്ട....!!


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത് 1,498 രൂപയുടെ ബമ്പര്‍ റീ ചാര്‍ജ്ജില്‍ ലഭിക്കുക അടിപൊളി വാഗ്ദാനങ്ങളാണ്. 1,498 രൂപയുടെ Annual Plan ആണ്  BSNL അവതരിപ്പിച്ചിരിയ്ക്കുന്നത്. ഈ  പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക ഒരു വര്‍ഷത്തേയ്ക്ക്  അണ്‍  ലിമിറ്റഡ് കോളിംഗ്, ഒപ്പം  ദിവസേന  2GB dataയുമാണ്‌.


ഈ പ്ലാന്‍ വഴി ദിവസേന ലഭിക്കുക  2GB data ആണ്. അതായത്  2 ജിബി ഡാറ്റയ്ക്ക് ശേഷം  വേഗത 40 കെബിപിഎസായി കുറയും.  


ബിഎസ്എന്‍എല്‍ (BSNL) പുതുതായി പുറത്തിറക്കിയ ഈ Prepaid Plan ആഗസ്റ്റ് 23 മുതലാണ്  ലഭ്യമാകുക. വിദൂര പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ഉപയോക്താക്കൾക്ക്, ഈ പ്ലാൻ ഏറ്റവും മികച്ചതാണ്.  


അതേസമയം,  1,498  രൂപയുടെ Pre Paid Plan എയര്‍ടെല്‍   (Airtel) പുറത്തിറക്കിയിട്ടുണ്ട്,   ഈ പ്ലാന്‍ വഴി ഉപഭോക്താക്കള്‍ക്ക് അണ്‍  ലഭിക്കുക  അണ്‍  ലിമിറ്റഡ് കോളിംഗ്,  3600 SMS, 24GB data ആണ്.    


Also Read: BSNL Plan: ചെറിയ തുകയ്ക്ക് വലിയ ഓഫര്‍..!! 45 രൂപയുടെ അടിപൊളി പ്ലാനുമായി BSNL
 
മറ്റ്  ടെലികോം  കമ്പനികളും ഇതേ രീതിയിലുള്ള  Annual Plan പുറത്തിറക്കിയിട്ടുണ്ട്. 


Vi പുറത്തിറക്കിയിരിയ്ക്കുന്നത്  1,499  രൂപയുടെ  Annual Plan ആണ്.  ഈ പ്ലാനിലൂടെ 365 ദിവസത്തേയ്ക്ക്   അണ്‍  ലിമിറ്റഡ് കോളിംഗ്,  3600 SMS, 24GB data ആണ്.


എന്നാല്‍, ബമ്പര്‍ ഓഫറുമായി എത്തിയിരിയ്ക്കുന്നത്  Reliance jio ആണ്.  തകര്‍പ്പന്‍ ഓഫറാണ്   2,399 രൂപയ്ക്ക് Jio അവതരിപ്പിച്ചിരിയ്ക്കുന്നത്.  അണ്‍  ലിമിറ്റഡ് കോളിംഗ്, 730GB data, ദിവസേന 100 SMS എന്നിവയാണ്.  ഈ പ്ലാനിന്‍റെ വാലിഡിറ്റി 365 ദിവസമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.