ന്യൂ ഡൽഹി : കേന്ദ്ര ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു രാജ്യത്തിന് സ്വന്തമായി ഒരു ഡിജിറ്റൽ കറൻസി (Digital Currency). ബ്ലോക്ക് ചെയിൻ മാർക്കറ്റ് ടെക്നോളജി ഉപയോഗിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ ആർബിഐ ഡിജിറ്റൽ റുപ്പീ (Digital Rupee) പുറത്തിറക്കുമെന്നാണ് ബജറ്റ് അവതരണ വേളയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. അതോടെപ്പം ക്രിപ്റ്റോകറൻസി (Cryptocurrency) ഇടപാടുകൾക്ക് 30 ശതമാനം നികുതി ഏർപ്പെടുത്താൻ ബജറ്റിൽ തീരുമാനവുമായിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലോക്ക് ചെയിൻ മാതൃകയിലുള്ള ടെക്നോളജി വരുമ്പോൾ ഇന്ത്യൻ റുപ്പീയും ക്രിപ്റ്റോകറൻസിലേക്ക് ഇറക്കനാകും കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിലൂടെ അറിയിച്ചിരിക്കുന്നത്.  ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാണെങ്കിലും  ഇന്ത്യൻ കറൻസിയെ എങ്ങനെ വൃഛ്വലായി കേന്ദ്രം അവതരിപ്പിക്കുമെന്നാണ് നിലനിൽക്കുന്ന സംശയം.


ALSO READ : Budget 2022 | ഡിജിറ്റൽ കറൻസി പ്രഖ്യാപിച്ച് ധനമന്ത്രി; ആർബിഐ ഈ സാമ്പത്തിക വർഷം ഡിജിറ്റൽ കറൻസി വിതരണം ആരംഭിക്കും


ക്രിപ്റ്റോകറൻസിക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള ചർച്ചയ്ക്കിടെയാണ് ബജറ്റിൽ ഡിജിറ്റൽ റുപ്പീ എന്ന ആശയം കേന്ദ്രം മുന്നോട്ട് വെക്കുന്നത്. ക്രിപ്റ്റോകറൻസ് സാമ്പത്തിക അസ്ഥിരകയ്ക്ക് വഴിവെക്കുമെന്നായിരുന്നു ആർബിഐയുടെ നിഗമനങ്ങൾ. 


എന്നാൽ ഡിജിറ്റൽ റുപ്പിയെക്കാൾ ക്രിപ്റ്റോകറൻസി ഉടമകളെ ബാധിക്കുന്നത് ഈ വൃഛ്വൽ നിക്ഷേപങ്ങൾക്ക് കേന്ദ്രം ഏർപ്പെടുത്തുന്ന 30 നികുതിയാണ്. അതായത് ക്രിപ്റ്റോകറസി പോലെയുള്ള ഡിജിറ്റൽ നിക്ഷേപങ്ങളുടെ കൈമാറ്റത്തിന് 30 ശതമാനം നികുതി ചുമത്തും. 


ALSO READ : Cryptocurrency Ban | ഇന്ത്യയിൽ ക്രിപ്റ്റോകറൻസി നിരോധിച്ചാൽ നിങ്ങളുടെ നിക്ഷേപത്തിന് എന്താകും സംഭവിക്കുക?


ഈ തീരുമാനം ചിലപ്പോൾ ക്രിപ്റ്റോ മേഖലയെ ബാധിക്കാൻ സാധ്യതയുണ്ട്. ക്രിപ്റ്റോ നിക്ഷേരങ്ങൾ വാങ്ങിട്ടുള്ളവർ വിറ്റൊഴിക്കാൻ സാധ്യയുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് നിക്ഷേപകരിൽ കൂടുതൽ നികുതഭാരം ചുമത്തും. അതിനാൽ അവർക്ക് തങ്ങളുടെ ക്രിപ്റ്റോ നിക്ഷേപങ്ങൾ വിറ്റൊഴിക്കാതെ വേറെ വഴി ഉണ്ടാകില്ല.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.