ഈ വർഷത്തെ ബജറ്റിൽ വമ്പൻ പ്രതീക്ഷകളാണ് ഇൻഷുറസ് മേഖലയ്ക്ക് ഉള്ളത്. ഇൻഷുറൻസ് വ്യാപിപ്പിക്കാനും, സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നല്കനും ഈ ബജറ്റിൽ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെക്ഷൻ 80 സിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത കൂടുതൽ നികുതി ആനുകൂല്യങ്ങൾ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ എല്ലാ നികുതി ഇളവുകളും സെക്ഷൻ 80 സി യിൽ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളവയാണ്. എന്നാൽ ഇൻഷുറൻസിന് പ്രത്യേകമായി നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നത് ഇൻഷുറസ് എടുക്കുന്നത് കൂടുതൽ വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് വിദഗ്തർ പ്രതീക്ഷിക്കുന്നത്. കൂടാതെ ഇത് ഇൻഷുറൻസ് കമ്പനികളെയും സഹായിക്കും.


ALSO READ: Budget 2022: ട്രെയിൻ നിരക്കുകളിൽ വർധനയുണ്ടാകുമോ? ബജറ്റിൽ ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നത് എന്തൊക്കെ?


ഈ വർഷത്തെ ബജറ്റിൽ ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു. റിട്ടയർമെന്റിനു ശേഷമുള്ള ഒരാളുടെ ജീവിതം സുരക്ഷിതമാക്കുക പ്രധാനമാണ്. അതിനാൽ തന്നെ  എല്ലാ പെൻഷൻ പദ്ധതികളിലും തുല്യത കൊണ്ട് വരേണ്ടത് അത്യാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ: Budget 2022: കർഷകർക്ക് സന്തോഷവാർത്ത! ബജറ്റിൽ PM Kisan തുകയിൽ വർദ്ധനവുണ്ടായേക്കും


റിട്ടയർമെന്റിന് ശേഷം മിക്കവാറും പെൻഷനാണ് പ്രധാന വരുമാനമായി കണക്കാക്കുന്നത്. അതിനാൽ തന്നെ എല്ലാ പെൻഷൻ പ്ലാനുകളെയും എൻപിഎസ് പോലെ കണക്കാക്കണമെന്നും, എല്ലാ പെൻഷൻ പദ്ധതികൾക്കും നികുതി ആനുകൂല്യം നൽകി പെൻഷൻ തുകയിലെ കോർപ്പസ് വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.