ന്യൂഡൽഹി: നിങ്ങൾക്ക് കുടുംബത്തോടൊപ്പം ഒരു യാത്ര പോകണമെങ്കിൽ, നിങ്ങൾക്ക് ഒരു വലിയ കാർ ഉണ്ടായിരിക്കണം. ഇതിന് വാഹനമെന്ന നിലയിൽ മാരുതി എർട്ടിഗ നിങ്ങൾക്ക് ഒരു മികച്ച ഓപ്ഷനാണ്. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 7 സീറ്റർ കാറാണ് മാരുതി എർട്ടിഗ. വാഹനത്തിൻറെ ഫീച്ചറുകൾ മനസ്സിലാക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എഞ്ചിൻ


1.5 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് എർട്ടിഗയിൽ നൽകിയിരിക്കുന്നത്. ഇതിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നുണ്ട്. സിഎൻജി വേരിയന്റുകളിൽ മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂ.


എത്ര മൈലേജ്


പെട്രോൾ മാനുവൽ വേരിയന്റിൽ നിങ്ങൾക്ക് 20.51KMPL മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിന് 20.3KMPL വരെ മൈലേജ് ലഭിക്കും. എർട്ടിഗ CNG-യിൽ നിങ്ങൾക്ക് 26.11KMPKG വരെ മൈലേജ് ലഭിക്കും.


ഇന്റീരിയർ വളരെ മികച്ചതാണ്


കാറിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള പുതിയ 7 ഇഞ്ച് SmartPlay Pro ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകിയിരിക്കുന്നു. കൂടാതെ പാഡിൽ ഷിഫ്റ്ററുകൾ,കണക്റ്റഡ് കാർ ടെക്‌നോളജി (ടെലിമാറ്റിക്‌സ്), ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ എസി, ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, മികച്ച വേരിയന്റുകളിൽ രണ്ട് അധിക എയർബാഗുകൾ വാഹനത്തിന് നൽകിയിരിക്കുന്നു.


എർട്ടിഗയുടെ വില


8.64 ലക്ഷം രൂപ മുതലാണ് എർട്ടിഗയുടെ വില 13.08 ലക്ഷം വരെ ഉണ്ടാവും. ഇതിൻറെ VXI, ZXI വേരിയൻറുകളിലും ) CNG കിറ്റും ലഭിക്കും.209 ലിറ്ററാണ് കാറിൻറെ ബൂട്ട് സ്പേസ്. പിറകിലെ സീറ്റുകൾ മടക്കിയാൽ ഈ ബൂട്ട് സ്പേസ് 550 ലിറ്ററായി ഉയർത്താം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.