ഹോളിക്ക് മുമ്പ് ത്രിപുര സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സർക്കാരിൻ്റെ സമ്മാനം. മുഴുവൻ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അഞ്ച് ശതമാനം അധിക ക്ഷാമബത്ത (ഡിഎ)യാണ് നൽകുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തിലധികം ജീവനക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. കേന്ദ്ര സർക്കാർ പോലും ക്ഷാമബത്ത വർധിപ്പിക്കാതിരിക്കുമ്പോഴാണ് ത്രിപുര സർക്കാരിൻറെ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ 1,06,932 ജീവനക്കാർക്കും 82,000 പെൻഷൻകാർക്കുമാണ് ഈ തീരുമാനം വഴി ഗുണം ലഭിക്കുക എന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിലവിലെ വിവരങ്ങൾ പ്രകാരം ജനുവരി 1 എന്ന മുൻകാല പ്രാബല്യത്തിലായിരിക്കും ഡിഎ ജീവനക്കാർക്ക് നൽകുന്നത്. 


ജനുവരി ഒന്നു മുതൽ ഡിഎ വർധന നടപ്പാക്കും


ഈ വർധന ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിലായിരിക്കും നൽകുക. ഈ വർദ്ധനക്ക് ശേഷം സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ക്ഷാമബത്ത 25 ശതമാനമായി വർധിക്കുമെന്ന് സാഹ പറഞ്ഞു. 500 കോടി രൂപയാണ് ഇതിനായി സർക്കാർ മാറ്റി വെക്കുന്നത്.  സംസ്ഥാന സർക്കാരിൻ്റെ വിവിധ വികസന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ സർക്കാർ ജീവനക്കാർ വലിയ പങ്കുവഹിക്കുന്നെന്നും ഇത് മനസ്സിലാക്കിയാണ് ജീവനക്കാർക്ക് ആനുകൂല്യമെന്ന നിലയിൽ ക്ഷാമബത്ത വർധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കേരളത്തിലടക്കം ഡിഎയ്ക്ക് കാത്തിരിപ്പ്


കേരളത്തിലടക്കം കോവിഡ് കാലത്ത് പിടിച്ച് വെച്ചിരിക്കുന്ന ക്ഷാമബത്ത കുടിശ്ശികി ഇതു വരെയും സംസ്ഥാന സർക്കാർ കൊടുത്ത് തീർത്തിട്ടില്ല. ഏപ്രിലിലെ ശമ്പളത്തിനൊപ്പം തടഞ്ഞ് വെച്ചിരിക്കുന്ന ഡിഎയുടെ ഒരു ശതമാനം അനുവദിക്കും എന്നാണ് ബജറ്റ് പ്രഖ്യാപനം. ഏകദേശം 13000 കോടിയോളമാണ് കേരളത്തിൽ ഡിഎ കുടിശ്ശിക ഇനിയുള്ളത്. ഇതെപ്പോൾ കൊടുത്ത് തീർക്കാനാകും എന്നത് സർക്കാർ വ്യക്തമാക്കിയിട്ടില്ല.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.