Useful Post Office Scheme: നിക്ഷേപത്തിൻറെ കാര്യത്തിൽ മാത്രം റിസ്ക് എടുക്കാൻ ആളുകൾക്ക് അൽപ്പം മടിയുണ്ട്. അത് സ്റ്റോക്ക് മാർക്കറ്റിൽ തുടങ്ങി അങ്ങോട്ട് മ്യൂച്ചൽ ഫണ്ടിൽ വരെയുമുണ്ട്. ഇതിനുള്ള വഴിയാണ് പോസ്റ്റോഫീസ് നിക്ഷേപം. ചെറിയ തുകയിൽ ആരംഭിച്ച് വലിയ സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കുന്ന സ്കീമുകൾ പോസ്റ്റോഫീസിൽ ഉണ്ട്. ഇതിനെ പറ്റി പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പബ്ലിക് പ്രൊവിഡൻറ് ഫണ്ടിനെ പറ്റിയാണ് പറഞ്ഞ് വരുന്നത്. ഏതൊരു ഇന്ത്യക്കാരനും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയുന്ന സ്കീമാണ് പിപിഎഫ്.   7.1 ശതമാനമാണ് നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക്. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് PPF അക്കൗണ്ട് തുറക്കാം. കുട്ടികളുടെ വിവാഹം മുതൽ വീട് വാങ്ങുന്നത് വരെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്ന സ്കീമാണ് പിപിഎഫ്.


66,58,288 രൂപ


പിപിഎഫ് സ്കീമിൽ നിങ്ങൾക്ക്  500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം, ഓരോ വർഷവും പരമാവധി തുകയായി 1.5 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം. 15 വർഷത്തേക്കാണ്  ഈ സ്കീം, ആവശ്യമെങ്കിൽ 5 വർഷത്തേക്ക് കൂടി ഇത് ദീർഘിപ്പിക്കാം. 15 വർഷത്തേക്ക് തുടർച്ചയായി 1.5 ലക്ഷം രൂപ വീതം PPF-ൽ നിക്ഷേപിച്ചാൽ, 15 വർഷം കൊണ്ട് നിക്ഷേപം 22,50,000 രൂപയാകും 7.1 ശതമാനം പലിശ കൂടി ചേർന്നാൽ ആകെ 40,68,209 രൂപ നിക്ഷേപത്തിൽ നിന്നും ലഭിക്കും.


20 വർഷത്തിനുള്ളിൽ 


ഇതേ നിക്ഷേപം അടുത്ത 5 വർഷത്തേക്ക്  കൂടി നീട്ടിയാൽ 20 വർഷം കൊണ്ട് ആകെ  30,00,000 രൂപയാകും നിക്ഷേപം. ഒപ്പം പലിശയായി 36,58,288 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ ആകെ 66,58,288 രൂപയും ലഭിക്കും. ഈ തുക കൊണ്ട്  നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കാനാകും. 25 വയസ്സിൽ പിപിഎഫിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, 45 വയസ്സിൽ വലിയ തുക പോക്കറ്റിലാക്കാം.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.