അബുദാബി: ബുർജീൽ ഹോൾഡിങ്‌സിന്റെ ഒൻപത് മാസത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 2022 ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സാമ്പത്തിക ഫലങ്ങൾ ആണ് പുറത്ത് വിട്ടിട്ടുള്ളത്. ഇത് പ്രകാരം ഗ്രൂപ്പിന്റെ ആകെ വരുമാനത്തിലുണ്ടായത് വലിയ വളർച്ചയാണ്. 2.83 ബില്യൺ ദിർഹമാണ് ഈ കാലയളവിലെ ആകെ വരുമാനം. മുൻ  വർഷത്തേക്കാൾ 17% വർധനയാണ് ഉണ്ടായിരിക്കുന്നത്. അറ്റാദായത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 61.7% വർദ്ധനയുണ്ടായി. മൊത്തം അറ്റാദായം 205.1മില്യൺ ദിർഹമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബുർജീൽ ഹോൾഡിങ്‌സിന്റെ കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി)യിൽ നിന്നുള്ള വരുമാനത്തിൽ 145.6% വർദ്ധനയാണ് ഉണ്ടായത്.  സൂപ്പർ സ്പെഷ്യാലിറ്റി പരിചരണത്തിന്റെ ഭാഗമായാണ് ബിഎംസിയുടെ വരുമാന വളർച്ച. രോഗികളുടെ എണ്ണം 20.4 ശതമാനം കൂടി. ഒൻപത് മാസകാലയളവിലെ ആകെ ഔട്ട്‌പേഷ്യന്റ് സന്ദർശനങ്ങൾ 4.1 ദശലക്ഷത്തിലധികമാണ്. 


Read Also: ബുർജീൽ ഹോൾഡിങ്‌സ് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു; ആദ്യ ദിനം വിപണിയിൽ മികച്ച പ്രതികരണം, ഓഹരിവില ഉയർന്നത് 2.40 ദിർഹം വരെ


ലോകോത്തര ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായുള്ള ശ്രമങ്ങളുടെ ഫലമാണ് മികച്ച വളർച്ചയെന്നും ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.  ആസ്തികളുടെ വിനിയോഗം ഉയർത്തുന്നതും സൂപ്പർ സ്പെഷ്യാലിറ്റികളിലൂടെ സങ്കീർണ്ണ സേവനങ്ങൾ വർധിപ്പിക്കുന്നതുമടക്കമുള്ള തന്ത്രപ്രധാനമായ മുൻഗണനകൾ നടപ്പാക്കാനുള്ള ഗ്രൂപ്പിന്റെ ശേഷിയാണ് സാമ്പത്തിക ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് ബുർജീൽ ഹോൾഡിംഗ്‌സ്  സിഇഒ  ജോൺ സുനിൽ പറഞ്ഞു. 


ഡോ. ഷംഷീന് ഭൂരിപക്ഷ ഓഹരിപങ്കാളിത്തമുള്ള ബുർജീൽ ഹോൾഡിങ്‌സ് ഒക്ടോബർ 10നാണ്  എഡിഎക്‌സിൽ ലിസ്റ്റ് ചെയ്തിരുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.