ന്യൂഡൽഹി: യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നു. 2022 മെയ് മാസത്തിൽ 10 ലക്ഷം കോടി രൂപ അല്ലെങ്കിൽ 2022ൽ ഒരു ട്രില്യൺ ഡോളറാണ് കടന്നത്. ഇന്ത്യയിൽ ആദ്യമായാണ് യുപിഐ ഇടപാടുകൾ 10 ലക്ഷം കോടി കടന്നതെന്ന് മണികൺട്രോളിന്റെ റിപ്പോർട്ടിൽ പറയുന്നു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ഏറ്റവും പുതിയ കണക്കിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഏപ്രിലിൽ 558 കോടി ഇടപാടുകൾ നടന്നപ്പോൾ മേയിൽ 595 കോടി ഇടപാടുകളാണ് ഇന്ത്യ നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എൻപിസിഐയുടെ കീഴിലാണ് യുപിഐ വരുന്നത്. കോവിഡ് കാലത്ത് യുപിഐ ഇടപാടുകളിൽ വലിയ ഉയർച്ചയാണുണ്ടായത്. 2020 മാർച്ചിന് മുൻപ് യുപിഐ ഇടപാടിന്റെ കണക്ക് 124 കോടിയായിരുന്നു, അതായത് 2.04 ലക്ഷം കോടി രൂപ. രണ്ട് വർഷത്തിനുള്ളിൽ ഇത് ഏകദേശം അഞ്ച് മടങ്ങ് വർധിച്ചു. 2021 മെയ് മാസത്തിൽ ഇടപാടിന്റെ മൂല്യം അഞ്ച് ലക്ഷം കോടി രൂപയായിരുന്നു. 


Also Read: Ather Energy: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് സ്കൂട്ടർ; ഒലയെ പിന്നിലാക്കി എഥർ


UPI ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുന്നതിന് നിലവിൽ ഇന്ത്യയ്ക്ക് നിരവധി ഓപ്ഷനുകൾ ഉണ്ട്. വൈദ്യുതി ബില്ലുകളും ഗ്യാസ് ബില്ലുകളും ഉൾപ്പെടെയുള്ള ബിൽ പേയ്‌മെന്റുകൾ യുപിഐ വഴി ചെയ്യാൻ സാധിക്കും. ഫോൺപേ, ഗൂഗിൾ പേ, പേടിഎം പേയ്‌മെന്റ് ബാങ്ക് എന്നിവയാണ് യുപിഐ പേയ്‌മെന്റുകളുടെ ഇന്ത്യയിലെ പ്രധാന ഓപ്ഷനുകളൾ. ഇന്ത്യയിലെ പ്രതിമാസ ഇടപാടുകളുടെ 47 ശതമാനവും ഫോൺപേ മാത്രമാണെന്നും മണികൺട്രോൾ റിപ്പോർട്ട് കൂട്ടിച്ചേർത്തു. Google Pay, Paytm എന്നിവ യഥാക്രമം 35 ശതമാനവും 15 ശതമാനവും പിന്തുടരുന്നു. 


അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിനം ഒരു ബില്യൺ ഡോളർ മൂല്യമുള്ള യുപിഐ ഇടപാടുകൾ എന്ന ലക്ഷ്യത്തിലെത്താനാണ് എൻപിസിഐ ലക്ഷ്യമിടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.