ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (LIC) പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് കാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയേഴ്സ് അനുമതി നൽകി. 2022 മാർച്ചോടെ കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് എ്ക്സ്ചേഞ്ചിൽ (Stock Exchange) ലിസ്റ്റ് ചെയ്യും. ഐപിഒ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കമ്പനിയുടെ അം​ഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയർത്താനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ സാമ്പത്തിക വർഷം എൽഐസിയുടെ ഓഹരിവിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഓഹരി വിൽപ്പന നീളുകയായിരുന്നു. എൽഐസിയുടെ ഓഹരി വിൽപ്പന നടപ്പ് വർഷം തന്നെ ഉണ്ടാകുമെന്ന് 2021-22 ബജറ്റിൽ (Union Budget) ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.


ALSO READ: വൻ പ്രഖ്യാപനവുമായി TATA Consultancy Services; 40,000ലേറെ പേർക്ക് ജോലി


ഓഹരികളുടെ വിലയും വിറ്റഴിക്കുന്ന ഓഹരികളുടെ അനുപാതവും സമിതി പിന്നീട് തീരുമാനിക്കും. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇതിനകം ആരംഭിച്ചു. ചെയർമാൻ സ്ഥാനത്തിന് പകരം ചീഫ് എക്സിക്യൂട്ടീവ്, മാനേജിങ് ഡയറക്ടർ (Managing Director) എന്നീ പദവികൾ കൊണ്ടുവന്നു.


ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയേഴ്സ് അടുത്തിടെ സെക്യൂരിറ്റീസ് കോൺട്രാക്ട് (റെ​ഗുലേഷൻ) ചട്ടങ്ങളിൽ ഭേദ​ഗതി വരുത്തിയിരുന്നു. ഒരു ലക്ഷം കോടിയിലധികം രൂപയുടെ വിപണിമൂല്യമുള്ള കമ്പനികൾക്ക് ഈ ഭേദ​ഗതി വഴി അഞ്ച് ശതമാനം ഓഹരികൾ വിൽക്കാൻ സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.