KIIFB ക്കെതിരെ ED കേസെടുത്തു, CAG റിപ്പോർട്ടിൽ പരാമർശിച്ച വ്യാപക ക്രമക്കേഡ് കേസിന്റെ പ്രധാനഘടകം

സിഎജി റിപ്പോർട്ടിനെ ഉദ്ദരിച്ച് നടത്തിയ ഇഡിയുടെ പ്രഥമിക അന്വേഷണത്തിൽ വ്യാപക കിഫബിയിൽ വ്യാപക ക്രമക്കേഡ് ഉണ്ടെന്ന് ED. KIIFB CEO KM Abraham,Deputy Managing Director Vikramjith Singh. Axis Bank ന്റെ Mumbai മേധാവി തുടങ്ങിയവരെ അടുത്താഴ്ച ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 3, 2021, 11:22 AM IST
  • സിഎജി റിപ്പോർട്ടിനെ ഉദ്ദരിച്ച് നടത്തിയ ഇഡിയുടെ പ്രഥമിക അന്വേഷണത്തിൽ വ്യാപക കിഫബിയിൽ വ്യാപക ക്രമക്കേഡ് ഉണ്ടെന്ന് ED
  • KIIFB CEO KM Abraham,Deputy Managing Director Vikramjith Singh. Axis Bank ന്റെ Mumbai മേധാവി തുടങ്ങിയവരെ അടുത്താഴ്ച ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു
  • മസാല ബോണ്ടിലൂടെ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശധനസഹായം സ്വീകരിച്ചത് ഫെമയുടെ ലംഘനമാണെന്ന് ഇഡി
  • അതേസമയം റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയെതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
KIIFB ക്കെതിരെ ED കേസെടുത്തു, CAG റിപ്പോർട്ടിൽ പരാമർശിച്ച വ്യാപക ക്രമക്കേഡ് കേസിന്റെ പ്രധാനഘടകം

Thiruvananthapuram : CAG റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ Kerala Infrastructure Investment Fund Board (KIFFB) Masala Bond നെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കേസെടുത്തു. സിഎജി റിപ്പോർട്ടിനെ ഉദ്ദരിച്ച് നടത്തിയ ഇഡിയുടെ പ്രഥമിക അന്വേഷണത്തിൽ വ്യാപക കിഫബിയിൽ വ്യാപക ക്രമക്കേഡ് ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി KIIFB CEO KM Abraham,Deputy Managing Director Vikramjith Singh. Axis Bank ന്റെ Mumbai മേധാവി തുടങ്ങിയവരെ അടുത്താഴ്ച ചോദ്യം ചെയ്യുന്നതിനായി ഇഡിയുടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

സിഎജി റിപ്പോർട്ടിന്റെ പരാമർശങ്ങൾ പ്രധാനഘടകമാക്കിയാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. മസാല ബോണ്ടിലൂടെ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശധനസഹായം സ്വീകരിച്ചത് ഫെമയുടെ (വിദേശനാണയ വിനിമയ ചട്ടം) ലംഘനമാണെന്ന് ഇഡി അറിയിച്ചു. വിദേശത്ത് നിന്ന് കടമെടുക്കുമ്പോൾ അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. കേന്ദ്ര സർക്കാരിനാണ് വിദേശത്ത് നിന്ന് കടം സ്വീകരിക്കാനുള്ള അധികാരമെന്ന് നേരത്തെ പുറത്ത് വന്ന സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ALSO READ : കേരള ബജറ്റ് 2020: KIIFB യെ പ്രശംസിച്ച് ധനമന്ത്രി...

ഇവയെല്ലാം മുൻ നിർത്തി സംസ്ഥാന സർക്കാരിന്റെ കിഫ്ബി മസാല ബോണ്ടിൽ വ്യാപക ക്രമക്കേഡുകൾ ഉണ്ടായിട്ടുണ്ടെന്നാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. അതായത് സിഎജി പറഞ്ഞത് പോലെ കിഫ്ബി കടം എടുക്കുന്നത് മസാല ബോണ്ടിലൂടെയാണ് അതു കേന്ദ്രത്തിന്റെ അനുമതിയില്ലാതെ. അതേസമയം റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയെതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

ALSO READ : കിഫ്ബി: 1391.96 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം

എന്നാൽ റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം ബോണ്ടിനുള്ള അപേക്ഷ കിഫ്ബിക്ക് സാധിക്കില്ല പകരം അം​ഗീകൃത ബാങ്കിനാണ് സാധിക്കുക. അതിനായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് ആക്സിസ് ബാങ്കിനെയാണ്. ഇതിലാണ് സിഎജിയുടെ ഇഡി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് മനസ്സിലാക്കാനാണ് അടുത്താഴ്ച ആക്സിസ് ബാങ്കിന്റെ അധികൃതരെയും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News