ഇടുക്കി: സംസ്ഥാനത്ത എലക്കായുടെ ഇപ്പോഴത്തെ വിപണി വില കിലോ 2000 ആണ്. വില വർദ്ധിച്ചതോടെ കൃഷിയിടങ്ങളില്‍ നിന്നും വ്യാപകമായ മോഷണവും നടക്കുന്നുണ്ട്. ഇടുക്കി രാജകുമാരിയില്‍ നിന്നാണ്  ഏല ചെടികളിൽ നിന്നും ഏലക്കായ് മോഷണം പോയത്.ചെടിയിലെ ശരമടക്കം ഇറുത്താണ് മോഷണം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജകുമാരി  കുരുവിള സിറ്റി വെള്ളാങ്കൽ ബിജുവിന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്. മുക്കാൽ ഏക്കറോളം വരുന്ന കൃഷിയിടത്തിലെ ചെടികളില്‍ നിന്നും കായ് വളരുന്ന ശരമടക്കം മറിച്ചാണ് മോഷ്ടാക്കൾ കടന്നത്. കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ ജോലിയ്ക്കായി എത്തിയ തൊഴിലാളികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്.   തുടർന്ന് കൃഷിയിടത്തിൽ പരിശോധിച്ചപ്പോൾ മുറിച്ച് മാറ്റിയ ശരങ്ങൾ ചിതറിക്കിടക്കുന്നതായി കണ്ടു. പിഞ്ച് കായ് കൂടുതലായുള്ള ശരങ്ങളാണ്, കൃഷിയിടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.


ബിജു,  രാജാക്കാട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മോഷ്ടാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചു. നീണ്ട ഇടവേയ്ക് ശേഷമാണ് ഏലക്കായ് വില രണ്ടായിരത്തിന് മുകളിലെത്തുന്നത്.എന്നാല്‍  പ്രതികൂല കാലാവസ്ഥ മൂലം, ഇത്തവണ വിളവ് കുറവാണ്. ഇതിനിടെയിലാണ്, തസ്‌കരന്‍മാരുടെ ശല്യവും വര്‍ദ്ധിയ്ക്കുന്നത്.


പറിച്ചെടുക്കാൻ വൈകി


സാധാരണയായി ഏലത്തിൻറെ പൂക്കൾ പാകമാകാൻ 90 ദിവസമെടുക്കും, എന്നാൽ ഈ സീസണിൽ മഴക്കുറവ് ചെടികളെ ബാധിച്ചു, ഇത് വിളവെടുപ്പ് വൈകുന്നതിന് കാരണമായി. ആദ്യ റൗണ്ട് വിളവ് ജൂലൈ അവസാനത്തോടെ അവസാനിച്ചിരുന്നു. അടുത്ത റൗണ്ട് അനുകൂലമായ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുംമെന്ന് വിദഗ്ധർ പറയുന്നു.


നേരത്തെ 3024 രൂപ വരെ


ഈ വർഷം ജൂണിൽ ഏലം വില കിലോ 3024 രൂപ വരെ ഉയർന്നിരുന്നു.ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത്  2019 ഓഗസ്റ്റ് മൂന്നിനാണ് . പുറ്റടി സ്പൈസസ് പാര്‍ക്കില്‍നടന്ന ഇ-ലേലത്തില്‍ കിലോയ്ക്ക് 7000 രൂപയാണ് ലഭിച്ചത്. ഇതോടെ വളം-കീടനാശിനി വിലകളും മൂന്നിരട്ടിയായാണ് ഉയര്‍ന്നത്. ഇതോടെ തൊഴിലാളികളും കൂലി വര്‍ധിപ്പിപ്പിച്ചിരുന്നു. ഏലംവില കുത്തനെ ഉയര്‍ന്നെങ്കിലും നേട്ടം വന്‍കിട വ്യാപാരികള്‍ക്കും ലേല ഏജന്‍സികള്‍ക്കുമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.