New Delhi: വാഹന പ്രേമികള്‍ക്കും ഉടന്‍ പുതുതായി ഒരു വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ വാര്‍ത്ത അത്ര ശുഭകരമാവില്ല, അതായത്,  ജൂണ്‍ 1 മുതല്‍ വാഹനങ്ങള്‍ക്ക് വില കൂടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 1 മുതൽ കാറുകൾ, ഇരുചക്രവാഹനങ്ങള്‍, മറ്റ് വിഭാഗത്തിലുള്ള വാഹനങ്ങൾ എന്നിവയ്ക്ക് വില കൂടുമെന്ന്  റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. കൂടാതെ, കാറുകളുടെ വിലയ്‌ക്കൊപ്പം വിവിധ വിഭാഗത്തിലുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിലും വര്‍ദ്ധനയുണ്ടാകുമെന്ന് വിജ്ഞാപനത്തിൽ മന്ത്രാലയം അറിയിയ്ക്കുന്നു. 


ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക്  Insurance Regulatory and Development Authority of India (IRDAI) പകരം ഗതാഗത മന്ത്രാലയത്തിൽ നിന്നാണ് അറിയിപ്പ്  പുറത്തു വന്നിരിയ്ക്കുന്നത്.  


Also Read:  Alert...! Banking Rule Update: ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റം, പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഈ രേഖകള്‍ അനിവാര്യം


അസംസ്‌കൃത വസ്തുക്കളുടെ  ദൗർലഭ്യം ഇതിനോടകം നേരിടുന്നതിനാൽ വാഹനങ്ങളുടെ വിലവർദ്ധന രാജ്യത്തെ ഒഇഎമ്മുകളുടെ  (Original Equipment Manufacturer) പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും എന്നാണ് വിലയിരുത്തല്‍. 


അതേസമയം,  Zee News നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ഇന്ത്യൻ വിപണിയിലെ മോട്ടോർസൈക്കിളുകൾക്ക് 15% പ്രീമിയം വർദ്ധനവ് ഉണ്ടാകും. എന്നിരുന്നാലും, ഈ വര്‍ദ്ധന  150 സിസിയിൽ കൂടുതലുള്ള ബൈക്കുകളെ മാത്രമേ  ബാധിക്കൂ. അതായത്,  ബജാജ് പൾസർ, കെടിഎം ആർസി 390, റോയൽ എൻഫീൽഡ് ബുള്ളറ്റ് തുടങ്ങി വിപണിയിലുള്ള ബൈക്കുകള്‍ വാങ്ങാന്‍ ഇനി കൂടുതല്‍ പണം മുടക്കേണ്ടി വരും.


Also Read:  HDFC RD Rate : എച്ച് ഡി എഫ് സി ബാങ്ക് ആർഡി പലിശ നിരക്ക് ഉയർത്തി; പുതിയ നിരക്കുകൾ ഇങ്ങനെ


പുതിയ നിയമം അനുസരിച്ച്  ഒരു പുതിയ ഇരുചക്ര വാഹനത്തിന് 17% കൂടുതൽ ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കേണ്ടി വരുന്നതും, നിർമ്മാതാക്കൾ അടുത്തിടെ നടത്തിയ വിലവർദ്ധനവും സാധാരണക്കാരെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.   


കൂടാതെ, 1000 സിസി മുതൽ 1500 സിസി വരെയുള്ള വിഭാഗത്തില്‍ വരുന്ന  സ്വകാര്യ കാറുകൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 6%  വര്‍ദ്ധനയുണ്ടാകും. അടുത്തിടെ നിര്‍മ്മാതാക്കളുടെ ഭാഗത്തു നിന്നുണ്ടായ വില  വര്‍ദ്ധനയ്ക്കൊപ്പം ഇൻഷുറൻസ് പ്രീമിയ വര്‍ദ്ധനയും  ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും.


ഇതിനുപുറമെ, 1000 സിസി വരെയുള്ള എന്‍ജിനുകളുള്ള പുതിയ സ്വകാര്യ കാറിനുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 23% വർദ്ധിപ്പിക്കും. 


അതായത് ജൂണ്‍ മുതല്‍ ഇരുചക്രവാഹന വിപണിയിലും വിലക്കയറ്റം ബാധിക്കുമെന് സാരം... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.