HDFC RD Rate : എച്ച് ഡി എഫ് സി ബാങ്ക് ആർഡി പലിശ നിരക്ക് ഉയർത്തി; പുതിയ നിരക്കുകൾ ഇങ്ങനെ

HDFC New Recurring Deposit Rate 27 മുതൽ 120 മാസത്തേക്ക് വരെയുള്ള അർഡി നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. മെയ് 17 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : May 25, 2022, 01:16 AM IST
  • 27 മുതൽ 120 മാസത്തേക്ക് വരെയുള്ള അർഡി നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്.
  • മെയ് 17 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു.
  • അതേസമയം ആറ് മാസം മുതൽ 24 മാസം വരെയുള്ള ആർഡി നിരക്കുൾ അതേപടി തുടരുകയും ചെയ്യും.
HDFC RD Rate : എച്ച് ഡി എഫ് സി ബാങ്ക് ആർഡി പലിശ നിരക്ക് ഉയർത്തി; പുതിയ നിരക്കുകൾ ഇങ്ങനെ

സ്വകാര്യ പണമിടപാട് സ്ഥാപനമായ എച്ച് ഡി എഫ് സി ബാങ്ക് തങ്ങളുടെ റിക്കറിങ് നിക്ഷേപങ്ങളുടെ (ആർഡി) പലിശ നിരക്ക് ഉയർത്തി. 27 മുതൽ 120 മാസത്തേക്ക് വരെയുള്ള ആർഡി നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്. മെയ് 17 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു. അതേസമയം ആറ് മാസം മുതൽ 24 മാസം വരെയുള്ള ആർഡി നിരക്കുൾ അതേപടി തുടരുകയും ചെയ്യും. 

27 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 20 ബേസിസ് പോയിന്റ് ഉയർത്തി. 5.40 ശതമാനമാണ് പുതിയ പലിശ നിരക്ക്. നേരത്തെ 5.20 ശതമാനമായിരുന്നു.

36 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 20 ബേസിസ് പോയിന്റ് ഉയർത്തി. 5.40 ശതമാനമാണ് പുതിയ പലിശ നിരക്ക്. നേരത്തെ 5.20 ശതമാനമായിരുന്നു.

39 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് ഉയർത്തി. 5.6 ശതമാനമാണ് പുതിയ പലിശ നിരക്ക്. നേരത്തെ 5.45 ശതമാനമായിരുന്നു.

48 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് ഉയർത്തി. 5.6 ശതമാനമാണ് പുതിയ പലിശ നിരക്ക്. നേരത്തെ 5.45 ശതമാനമായിരുന്നു.

60 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് ഉയർത്തി. 5.6 ശതമാനമാണ് പുതിയ പലിശ നിരക്ക്. നേരത്തെ 5.45 ശതമാനമായിരുന്നു.

90 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് ഉയർത്തി. 5.75 ശതമാനമാണ് പുതിയ പലിശ നിരക്ക്. നേരത്തെ 5.60 ശതമാനമായിരുന്നു.

120 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് ഉയർത്തി. 5.75 ശതമാനമാണ് പുതിയ പലിശ നിരക്ക്. നേരത്തെ 5.60 ശതമാനമായിരുന്നു.

ALSO READ : Federal Bank FD Rate : ഫെഡറൽ ബാങ്ക് നിക്ഷേപകർക്ക് സന്തോഷ വാർത്ത; എഫ് ഡി പലിശ നിരക്ക് ഉയർത്തി ബാങ്ക്

ഇത് കൂടാതെ മുതിർന്ന് പൗരന്മാർക്ക് 60 മാസം വരെയുള്ള ആർഡി .50 ശതമാനം അധികം പലിശ ലഭിക്കുന്നതാണ്. അതായത് ഉദ്ദാഹരണത്തിന് 60 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതാണ്. അതോടൊപ്പം അഞ്ച് വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഈ .50 ശതമാനമത്തിന് പുറമെ .25% അഡീഷണൽ പ്രീമിയമായി ലഭിക്കുന്നതാണ്. അതായത് 90 മാസം വരെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News