Central bank Of India FD | 7.50 ശതമാനം വരെ പലിശ, സെൻട്രൽ ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നിങ്ങളെ ഞെട്ടിക്കും എഫ്ഡിയിൽ
ഇതിൻ പ്രകാരം ബാങ്ക് അതിന്റെ സാധാരണ ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള FD യിൽ 3.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നൽകും
ന്യൂഡൽഹി: ഫിക്സഡ് ഡിപ്പോസിറ്റിലെ നിങ്ങളുടെ നിക്ഷേപം എപ്പോഴും സുരക്ഷിതമായിരിക്കും. കൂടാതെ നിങ്ങൾക്ക് ഉറപ്പുള്ള വരുമാനവും ഇതിൽ നിന്നും ലഭിക്കും. ബാങ്കിംഗ് മേഖലയിൽ 113 വർഷം പൂർത്തിയാക്കിയ വൻകിട പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്കിൽ മാറ്റം വരുത്തി.
ഇതിൻ പ്രകാരം ബാങ്ക് അതിന്റെ സാധാരണ ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള FD യിൽ 3.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നൽകും. അതേസമയം, മുതിർന്ന പൗരന്മാർക്ക് അതേ കാലയളവിൽ ബാങ്ക് 4 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശയും നൽകും.
ജനുവരി 10 മുതൽ പുതിയ പലിശ നിരക്ക്
ജനുവരി 10 മുതൽ പുതിയ പലിശ നിരക്ക് നിലവിൽ വന്നു കഴിഞ്ഞു. സാധാരണ ഉപഭോക്താക്കൾക്ക് 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക് പരമാവധി 7 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം വരെയും പലിശ നൽകുമെന്ന് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.
നിരക്കുകൾ വിശദമായി
പലിശ നിരക്കിലെ ഈ മാറ്റത്തിന് ശേഷം, സാധാരണ ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 14 ദിവസം വരെയുള്ള FD യിൽ 3.5 ശതമാനം, 15 ദിവസം മുതൽ 45 ദിവസം വരെയുള്ള FD യിൽ 3.75 ശതമാനം, 46 ദിവസം മുതൽ 59 ദിവസം വരെയുള്ള FD യിൽ 4.50 ശതമാനം, എന്നീ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 60 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡിയിൽ. എഫ്ഡിക്ക് 4.75 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്ഡിക്ക് 5.50 ശതമാനം പലിശയും 180 മുതൽ 270 ദിവസം വരെയുള്ള എഫ്ഡിക്ക് 6 ശതമാനം പലിശയും കിട്ടും. 271-364 ദിവസത്തിനുള്ളിൽ കാലാവധി തീരുന്ന നിക്ഷേപങ്ങൾക്ക് 6.25 ശതമാനം റിട്ടേൺ ആണ് ബാങ്ക് ഇപ്പോൾ ഉറപ്പുനൽകുന്നത്.
ഏറ്റവും ഉയർന്ന പലിശ
1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 6.75 ശതമാനം പലിശ നൽകുന്നു. 2 മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.00 ശതമാനം പലിശയും 3 മുതൽ 5 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയും ബാങ്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.25 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.