Ration Card Update: റേഷൻ കാർഡ് ഉടമകൾക്കിതാ.. ഒരു വലിയ വാർത്ത.  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റേഷൻ സൗകര്യം കാർഡ് ഉടമകൾക്ക് നൽകുന്നുണ്ട് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ നിങ്ങൾക്ക് ലഭിക്കേണ്ട റേഷന്റെ തൂക്കത്തിൽ എന്തെങ്കിലും കുറവ് വരുന്നുണ്ടെങ്കിൽ ഇനി നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല.  കാരണം റേഷൻ ഡീലർമാർ തരുന്ന റേഷന്റെ അളവിൽ കുറവ് വരുന്നുണ്ടെങ്കിൽ  ഉടൻ തന്നെ നിങ്ങളുടെ സംസ്ഥാനത്തെ ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടുക.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Free Ration Update: റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക! ജൂൺ 30-ന് മുമ്പ് ഇക്കാര്യം ചെയ്യുക അല്ലെങ്കിൽ പണിപാളും


ഈ ടോൾ ഫ്രീ നമ്പറുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ സംസ്ഥാനത്തിന്റെ ടോൾ ഫ്രീ നമ്പർ ഫോണിൽ സേവ് ചെയ്യണം. റേഷൻ കാർഡ് വഴി സർക്കാർ ഇപ്പോൾ  സൗജന്യമായി ഗോതമ്പും അരിയും വിതരണം ചെയ്യുന്നുണ്ട്. നേരത്തെ ഉപ്പും പഞ്ചസാരയും സൗജന്യമായി വിതരണം ചെയ്തിരുന്നു.


2022 ഡിസംബർ വരെ സൗജന്യ റേഷൻ ലഭ്യമാകും


സർക്കാരിന്റെ ഭാഗത്തു നിന്നും 2022 ഡിസംബർ വരെ സൗജന്യ റേഷൻ സൗകര്യം നൽകുന്നുണ്ട്.  എന്നാൽ ഡിസംബറിന് ശേഷവും ഈ പദ്ധതി തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു വിവരവും ലഭിക്കുന്നില്ല.  ഈ പദ്ധതി സർക്കാർ 2020 ഏപ്രിലിൽ കൊറോണ മഹാമാരി സമയത്ത് ആരംഭിച്ചതാണ്.  ഈ പദ്ധതി പലതവണ നീട്ടിയാണ് ഇപ്പോൾ ഡിസംബർ 2022 വരെ കൊണ്ടുവന്നിരിക്കുന്നത്.   


Also Read: Shukra Gochar 2022: ഡിസംബർ 5 മുതൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!


സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തുവിട്ട ടോൾ ഫ്രീ നമ്പറുകൾ ഇപ്രകാരമാണ്...


>> Delhi - 1800110841
>> Punjab - 180030061313
>> Haryana - 18001802087
>> Uttar Pradesh- 18001800150
>> Uttarakhand - 18001802000, 18001804188
>> Rajasthan - 18001806127
>> Himachal Pradesh - 18001808026
>> Maharashtra- 1800224950
>> West Bengal - 18003455505
>> Madhya Pradesh- 07552441675, Helpdesk No.: 1967 / 181
>> Chhattisgarh- 18002333663
>> Gujarat- 18002335500
>> Andhra Pradesh - 18004252977
>> Arunachal Pradesh - 03602244290
>> Goa- 18002330022
>> Assam - 18003453611
>> Bihar- 18003456194
>> Jharkhand - 18003456598, 1800-212-5512
>> Karnataka- 18004259339
>> Kerala- 18004251550
>> Manipur- 18003453821
>> Meghalaya- 18003453670
>> Mizoram- 1860222222789, 18003453891
>> Nagaland- 18003453704, 18003453705
>> Odisha - 18003456724 / 6760
>> Sikkim - 18003453236
>> Tamil Nadu - 18004255901
>> Telangana - 180042500333
>> Tripura- 18003453665
>> Jammu - 18001807106
>> Kashmir - 18001807011
>> Andaman & Nicobar Islands - 18003433197
>> Chandigarh - 18001802068
>> Dadra & Nagar Haveli & Daman & Diu - 18002334004
>> Lakshadweep - 18004253186
>> Puducherry - 18004251082


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക