Shukra Gochar 2022: ഡിസംബർ 5 മുതൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Venus Transit December 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം, ശുക്രൻ 2022 ഡിസംബർ 5 ന് രാശി മാറും. ശുക്രൻ ധനു രാശിയിലേക്കാണ് പ്രവേശിക്കുന്നത്. ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വളരെയധികം നല്ലതായിരിക്കും.

Written by - Ajitha Kumari | Last Updated : Nov 28, 2022, 06:03 AM IST
  • ശുക്രൻ ഡിസംബർ 5 ന് രാശി മാറും
  • ശുക്രൻ ധനു രാശിയിലേക്കാണ് പ്രവേശിക്കുന്നത്
  • ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിനുള്ളിൽ രാശിമാറും
Shukra Gochar 2022: ഡിസംബർ 5 മുതൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

Shukra Gochar December 2022 Effects: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിനുള്ളിൽ അതിന്റെ രാശിയിൽ മാറ്റം വരുത്താറുണ്ട്.  ഇത് എല്ലാ രാശികളേയും ബാധിക്കാറുമുണ്ട്. സമ്പത്ത്, ആഡംബരം, സ്നേഹം, സൗന്ദര്യം, ആകർഷണം എന്നിവ നൽകുന്ന ഗ്രഹമാണ് ശുക്രൻ. ഡിസംബർ അഞ്ചിന് ശുക്രൻ ധനു രാശിയിൽ പ്രവേശിക്കും. അത് ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.  ഇവരുടെ ജീവിതത്തിൽ സമ്പത്തും ആഡംബരവും വർദ്ധിക്കും ഒപ്പം പ്രണയവും റൊമാൻസും വർദ്ധിക്കും.

Also Read: Peacock Good Luck: വഴിയിൽ വച്ച് പെട്ടെന്ന് ഒരു മയിലിനെ കണ്ടാൽ.. നിങ്ങളുടെ ഭാഗ്യം തെളിയും ഉറപ്പ്!

ഡിസംബർ 29 വരെ ശുക്രൻ ധനു രാശിയിൽ തുടരും

ശുക്രൻ ഈ സമയം വൃശ്ചിക രാശിയിലാണ്. ഡിസംബർ അഞ്ചിന് ശുക്രൻ രാശി മാറി ധനു രാശിയിലേക്ക് പ്രവേശിക്കും.  അത് ഡിസംബർ 29 വരെ തുടരും. ശേഷം  ശുക്രൻ മകരരാശിയിൽ പ്രവേശിക്കും. ശുക്രന്റെ ധനു രാശിയിലേക്കുള്ള മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ഗുണമെന്ന് നമുക്ക് നോക്കാം... 

മേടം (Aries): ശുക്രന്റെ രാശിമാറ്റം മേട രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും. ഇവർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിലും പ്രണയ ജീവിതത്തിലും സ്നേഹമുണ്ടാകും. തൊഴിൽ-വ്യാപാരത്തിൽ ലാഭമുണ്ടാകും. 

Also Read: Rahu Gochar 2023: രാഹു വക്രഗതിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ!

ചിങ്ങം (Leo): ശുക്രന്റെ ഈ രാശിമാറ്റത്തിലൂടെ ചിങ്ങം രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ ലഭിക്കും. അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്.  അതുപോലെ ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ഉണ്ടാകാം. സഹപ്രവർത്തകർ നിങ്ങളെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

വൃശ്ചികം (Scorpio): ശുക്രൻ വൃശ്ചിക രാശിയിൽ നിന്നും ധനു രാശിയിലേക്ക് പ്രവേശിക്കുന്നത് വൃശ്ചിക രാശിക്കാർക്കും വലിയ നേട്ടങ്ങൾ സമ്മാനിക്കും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. വിദേശയാത്രയ്ക്ക് സാധ്യത. അവിസ്മരണീയമായ ഒരു കുടുംബ യാത്ര നടത്താൻ യോഗം. ജോലിക്കും ബിസിനസ്സിനും ഈ സമയം നല്ലതാണ്.  

Also Read: Mangal and Shukra Yuti 2022: ഡിസംബറിൽ ധനരാജയോഗം, ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ ഒപ്പം ധനലാഭവും!

കുംഭം (Aquarius): കുംഭം രാശിക്കാർക്കും ശുക്രന്റെ ഈ രാശിമാറ്റം വളരെയധികം ശുഭകരമായിരിക്കും. പുതിയ വരുമാന മാർഗങ്ങൾ ഉടലെടുക്കും. കടബാധ്യതയിൽ നിന്ന് മോചനമുണ്ടാകും. കർമ്മങ്ങളിൽ വിജയമുണ്ടാകും. വളരെക്കാലമായി അപൂർണ്ണമായിരുന്ന ചില ജോലികൾ പൂർത്തിയാകും. പങ്കാളിയുമായുള്ള ബന്ധം ഒന്നുകൂടി ആഴത്തിലാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News