Cheaper Flight Tickets: അവധിക്കാലം ആഘോഷിക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുകയാണോ? എന്നാല്‍ നിങ്ങള്‍ക്കായി ഇതാ ഒരു സന്തോഷ വാര്‍ത്ത‍..!! അതായത്, യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാനുള്ള അവസരം ഒരുക്കിയിരിയ്ക്കുകയാണ്  ഇൻഡിഗോ, ഗോ ഫസ്റ്റ് എയര്‍ലൈനുകള്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻഡിഗോയും ഗോ ഫസ്റ്റും ആഭ്യന്തര, അന്തർദേശീയ റൂട്ടുകൾക്കായി പോക്കറ്റ് ഫ്രണ്ട്‌ലി ഫ്ലൈറ്റ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുകയാണ്.  അതിനാല്‍, നിങ്ങള്‍ക്ക് അവധികാലം പ്ലാന്‍ ചെയ്യാന്‍ ഇത് സുവര്‍ണ്ണാവസരമാണ്. അതേസമയം, ഓര്‍ക്കേണ്ട പ്രധാന വസ്തുത, ഇന്ന് (ഫെബ്രുവരി 24, വെള്ളിയാഴ്ച) രാത്രി വരെ മാത്രമേ ഈ സൗകര്യം ലഭിക്കൂ.


Also Read:  SBI YONO Alert: നിങ്ങളുടെ എസ്ബിഐ യോനോ അക്കൗണ്ട് ഇന്ന് രാത്രി മുതല്‍ പ്രവര്‍ത്തിക്കില്ല...!! എന്താണ് വാസ്തവം?


കുറഞ്ഞ നിരക്കില്‍ ഫ്ലൈറ്റ് ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം? ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും അറിയാം. 
  
ഗോ ഫസ്റ്റ് തങ്ങളുടെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍  1,199 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റ് 6,139 രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു. ഗോ ഫസ്റ്റ് എയര്‍ലൈനില്‍ ഓഫര്‍ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്‌താല്‍,  മാർച്ച് 12 - സെപ്റ്റംബർ 30, 2023 വരെയാണ് യാത്ര ചെയ്യാന്‍ അവസരം ലഭിക്കുക. https://bit.ly/3XLrzOn വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. 


Also Read:  Bizarre News: KSRTC ബസില്‍ യാത്രക്കാരൻ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചു...!! 


ഗോ ഫസ്റ്റ്, നല്‍കുന്ന ഈ ഓഫര്‍ മറ്റേതെങ്കിലും ഓഫറുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നും ഗ്രൂപ്പ് ബുക്കിംഗിന് ഇത് ബാധകമല്ലെന്നും പറയുന്നു. ഓഫര്‍ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്താലും ടിക്കറ്റ് റദ്ദാക്കലിന് അടിസ്ഥാന നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും. കൂടാതെ, ബുക്കിംഗ് സമയത്തും ആദ്യം നൽകിയ ലഭ്യത അടിസ്ഥാനത്തിലുമായിരിയ്ക്കും സീറ്റുകള്‍ ലഭിക്കുക എന്നും എയര്‍ലൈന്‍ വ്യക്തമാക്കി.  


അതേസമയം, ഇൻഡിഗോ 2,093 രൂപ മുതൽ ആഭ്യന്തര വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നു. മാർച്ച് 13 മുതൽ ഒക്ടോബർ 13 വരെയുള്ള യാത്രാ കാലയളവിലാണ് പ്രത്യേക ഓഫർ ലഭ്യമാകുന്നത്.   http://bit.ly/3ImPNsO #goIndiGo #Sale വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.