ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അംബാനിയുടെ മുംബൈയിലെ വസതിയാണ് അൻറീലിയ. ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ വസതിയാണ് ഇത്. ഡ്രൈവർമാർ, പാചകക്കാർ തുടങ്ങി വളരെ ആഡംബരമായാണ് അംബാനി ദമ്പതികളുടെ ജീവിതം. മുംബൈയിലെ അംബാനിയുടെ വസതി പോലും ഒരു കാഴ്ച തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോടീശ്വരനാണെങ്കിലും ആഹാര രീതികളിൽ മുകേഷ് അംബാനിയ്ക്ക് ആഡംബരമില്ല. പൊതുവെ സസ്യഭുക്കാണ് മുകേഷ് അംബാനി എന്നത് തന്നെയാണ് കൌതുകം. മുട്ട കഴിക്കുമെങ്കിലും ഇറച്ചിയും ആൽക്കഹോളുമൊന്നും മുകേഷ് അംബാനി കഴിക്കാറില്ല. ദാൽ, റൊട്ടി, റൈസ് എന്നിവയാണ് അദ്ദേഹത്തിൻറെ ഇഷ്ട വിഭവങ്ങൾ. ഞായറാഴ്ചകളിൽ മുകേഷ് അംബാനിയുടെ പ്രഭാത ഭക്ഷണം ദക്ഷിണേന്ത്യയുടെ സ്വന്തം ഇഡലിയും സാമ്പാറുമാണ്. എത്രയൊക്കെ തിരക്കാണെങ്കിലും മുകേഷ് അംബാനി കുടുംബത്തിനൊപ്പം അത്താഴ ഭക്ഷണം കഴിക്കാൻ സമയം കണ്ടെത്താറുണ്ടെന്ന് നിത അംബാനി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. 


ALSO READ: വേനൽക്കാലത്ത് പ്രമേഹത്തെ അകറ്റി നി‍‍ർത്താം: സ്വാദിഷ്ടമായ ചില പാനീയങ്ങൾ ഇതാ


മുകേഷ് അംബാനിയുടെ നിത്യജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഒരാണ് അദ്ദേഹത്തിൻറെ കുക്ക് എന്ന് തന്നെ പറയാം. എന്നാൽ, മുകേഷ് അംബാനിയുടെ കുക്കിൻറെ ഒരു മാസത്തെ ശമ്പളം എത്രയാണെന്ന് അറിയാമോ? വിവിധ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ പ്രതിവർഷം 24 ലക്ഷം രൂപയാണ് അംബാനിയുടെ വസതിയായ അൻറീലിയയിലെ കുക്കിന് ശമ്പളമായി ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാൽ പ്രതിമാസം 2 ലക്ഷം രൂപയാണ് അംബാനിയുടെ കുക്കിൻറെ ശമ്പളം!


അടുത്തിടെ മുകേഷ് അംബാനിയുടെ ഡ്രൈവറുമായി ബന്ധപ്പെട്ടുള്ള ഒരു വിവരവും പുറത്തുവന്നിരുന്നു. കുക്കിന് സമാനമായി അദ്ദേഹത്തിൻറെ ഡ്രൈവർക്കും പ്രതിവർഷം 24 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഡ്രൈവർക്കും കുക്കിനും പ്രതിമാസം 2 ലക്ഷം രൂപ വീതമാണ് ശമ്പളം ലഭിക്കുന്നത് എന്ന് വ്യക്തമായി. ഇതിന് പുറമെ, അൻറീലിയയിലെ എല്ലാ ജീവനക്കാർക്കും ഏകദേശം ഇതേ ശമ്പളം തന്നെയാണ് ലഭിക്കുന്നതെന്നാണ് വിവിധ മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. 


ജീവനക്കാർക്ക് ശമ്പളത്തിന് പുറമെ ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളുമെല്ലാം അംബാനി നൽകുന്നുണ്ട്. അതിശയകരമായ മറ്റൊരു വസ്തുത എന്തെന്നാൽ, മുകേഷ് അംബാനിയുടെ സ്റ്റാഫുകളിൽ ചിലരുടെ മക്കൾ അമേരിക്കയിലെ സ്കൂളുകളിലാണ് പഠിക്കുന്നത്. അടുത്തിടെ ഡൽഹിയിലെ എംഎൽഎമാരുടെ പ്രതിമാസ ശമ്പളവുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശമ്പളത്തിൽ 66 ശതമാനം വർധന വരുത്തിയതോടെ ഡൽഹിയിലെ എംഎൽമാരുടെ പ്രതിമാസ ശമ്പളം 90,000 രൂപയായി ഉയർന്നു എന്നായിരുന്നു റിപ്പോർട്ട്. അങ്ങനെയെങ്കിൽ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും കുക്കിനും ഡ്രൈവർക്കും ഒരുവിധം ഇന്ത്യൻ എംഎൽഎമാരേക്കാൾ ഇരട്ടി ശമ്പളം ലഭിക്കുന്നുണ്ടെന്ന് വ്യക്തം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.