Bank FD Updates: നിങ്ങള്‍ ഏതെങ്കിലും ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണ് എങ്കില്‍ ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് ഏറെ ഗുണകരമാവും. അതായത്, ദീര്‍ഘകാലത്തേയ്ക്ക് പണം നിക്ഷേപിക്കുന്ന  അവസരത്തില്‍ ഏത് ബാങ്കാണ് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നത്? അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Link Aadhaar PAN: ഇക്കാര്യം ചെയ്തില്ല എങ്കില്‍ നിങ്ങളുടെ നിക്ഷേപങ്ങൾ മരവിപ്പിക്കാം
 
ഈ സമയത്ത് ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിന് താരതമ്യേന ഉയര്‍ന്ന പലിശ നിരക്കാണ് നല്‍കുന്നത്. കുറച്ചുകാലമായി ബാങ്കുകൾ 7.75% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് മാത്രമല്ല, ചില ബാങ്കുകൾ 9 ശതമാനമോ അതിലധികമോ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 


Also Read:   Women Reservation Bill: വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെ ആശയം, ബില്ലിനെക്കുറിച്ച് സോണിയ ഗാന്ധി 


സ്ഥിരനിക്ഷേപത്തിന് കീഴില്‍ ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത പലിശ നിരക്ക് അടിസ്ഥാനമാക്കി റിട്ടേൺ ലഭിക്കും. നിക്ഷേപത്തിന്‍റെ കാലാവധിയും നിക്ഷേപകന്‍റെ പ്രായവും അനുസരിച്ച് ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് വ്യത്യാസമുണ്ട്. സാധാരണ പൗരന് ലഭിക്കുന്ന പലിശയേക്കാള്‍ അധികമാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പലിശ.


HDFC ബാങ്ക് FD യ്ക്ക്  7.75%വ വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതുപോലെ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല  ബാങ്കായ SBI എല്ലാ വർഷവും 7.50% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. PNB പ്രതിവർഷം 7.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.


വാസ്തവത്തിൽ, കഴിഞ്ഞ വർഷം മെയ് 2022 മുതൽ റിസർവ് ബാങ്ക്  (RBI) റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം, സ്ഥിരനിക്ഷേപത്തിന്‍റെ  പലിശ നിരക്ക് ബാങ്കുകൾ വർദ്ധിപ്പിച്ചു. സമീപകാലത്ത്, ചില മാധ്യമ റിപ്പോർട്ടുകളിൽ, FD-യുടെ പലിശ നിരക്ക് വരും സമയങ്ങളിൽ ഇനിയും വർധിപ്പിച്ചേക്കുമെന്ന തരത്തില്‍ സൂചനകള്‍ പങ്കുവച്ചിരുന്നു. 


ഈ സാഹചര്യത്തില്‍ രാജ്യത്തെ 3 പ്രമുഖ ബാങ്കുകളായ SBI, PNB, HDFC സ്ഥിരനിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്കുകള്‍ അറിയാം...  


SBI സ്ഥിരനിക്ഷേപ പലിശനിരക്ക് (2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക്)


1) 7 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് 3 ശതമാനം; മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം


2) 46 ദിവസം മുതൽ 179 ദിവസം വരെ: പൊതുജനങ്ങൾക്ക് 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 5.00 ശതമാനം


3) 180 ദിവസം മുതൽ 210 ദിവസം വരെ: പൊതുജനങ്ങൾക്ക് 5.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് 5.75 ശതമാനം


4) 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം


5) 1 വർഷത്തിൽ കൂടുതൽ മുതൽ 2 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് 6.80 ശതമാനം മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനം


6) 2 വർഷത്തിൽ കൂടുതലും 3 വർഷത്തിൽ താഴെയും: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം


7) 3 വർഷത്തിൽ കൂടുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.00 ശതമാനം


8) 5 വർഷത്തിൽ കൂടുതൽ 10 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം


HDFC ബാങ്ക് FD പലിശനിരക്ക് (2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക്)


1) 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം


2) 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം


3) 30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 4.00 ശതമാനം


4) 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾക്ക് 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 5.00 ശതമാനം


5) 61 ദിവസം മുതൽ 89 ദിവസം വരെ: പൊതുജനങ്ങൾക്ക് 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 5.00 ശതമാനം


6) 90 ദിവസം മുതൽ 6 മാസം വരെ: പൊതുജനങ്ങൾക്ക് 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് 5.00 ശതമാനം


7) 6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം


8) 9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം


9) 1 വർഷം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.60 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം


10.) 15 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം


11.) 18 മാസം 1 ദിവസം മുതൽ 21 മാസത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം


12.) 21 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം


13.) 2 വർഷത്തിൽ താഴെ 1 ദിവസം മുതൽ 2 വർഷം 11 മാസം വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം


14.) 2 വർഷം 11 മാസം മുതൽ 35 മാസം വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം


15.) 2 വർഷം 11 മാസം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.50


16.) 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം


PNB FD യുടെ പലിശ നിരക്ക് (2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക്)


1.) 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം


2.) 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം


3.) 30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് 3.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.00 ശതമാനം


4.) 46 ദിവസം മുതൽ 90 ദിവസം വരെ: പൊതുജനങ്ങൾക്ക് 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം


5.) 91 ദിവസം മുതൽ 179 ദിവസം വരെ: പൊതുജനങ്ങൾക്ക് 4.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.00 ശതമാനം


6.) 180 ദിവസം മുതൽ 270 ദിവസം വരെ: പൊതുജനങ്ങൾക്ക് 5.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.00 ശതമാനം


7.) 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് 5.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.30 ശതമാനം


8.) 1 വർഷം: പൊതുജനങ്ങൾക്ക് 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം


9.) 1 വർഷം മുതൽ 443 ദിവസം വരെ: പൊതുജനങ്ങൾക്ക് 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം


10.) 444 ദിവസം: പൊതുജനങ്ങൾക്ക് 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.75 ശതമാനം


11.) 445 ദിവസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം


12.) 2 വർഷം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം


13.) 3 വർഷം മുതൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.00 ശതമാനം


14.) 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.