Link Aadhaar PAN Update: ചെറുകിട സമ്പാദ്യ പദ്ധതികളെ സംബന്ധിക്കുന്ന ഒരു നിര്‍ദ്ദേശം അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. അതായത്, ചെറുകിട സമ്പാദ്യ പദ്ധതികളായ PPF, NSC അല്ലെങ്കിൽ SCSS എന്നിവയില്‍ അംഗങ്ങളായ ഉപഭോക്താക്കള്‍ തങ്ങളുടെ ആധാര്‍, പാന്‍ എന്നിയുമായി ലിങ്ക് ചെയ്യണം എന്നതാണ് ആ നിര്‍ദ്ദേശം.
ധനമന്ത്രാലയത്തിന്‍റെ അറിയിപ്പ് അനുസരിച്ച്, നിക്ഷേപകർ തങ്ങളുടെ ആധാറും പാനും നിശ്ചിത സമയപരിധിക്കുള്ളിൽ PPF, NSC അല്ലെങ്കിൽ SCSS എന്നിവയുമായി ബന്ധിപ്പിക്കണം. ആധാർ, പാന്‍ എന്നീ രേഖകള്‍ ചെറുകിട സമ്പാദ്യ പദ്ധതികളുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി 10 ദിവസത്തിനുള്ളില്‍ അവസാനിയ്ക്കുകയാണ്.
Also Read: Women Reservation Bill: വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെ ആശയം, ബില്ലിനെക്കുറിച്ച് സോണിയ ഗാന്ധി
ധനമന്ത്രാലയം പുറത്തുവിട്ട നിര്‍ദേശം അനുസരിച്ച് നിക്ഷേപകർ തങ്ങളുടെ ആധാറും പാനും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളിൽ PPF, NSC അല്ലെങ്കിൽ SCSS എന്നിവയുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ, അത് അവരുടെ നിക്ഷേപങ്ങൾ മരവിപ്പിക്കുന്നതിന് കാരണമാകും. അതിനാല്‍, പിപിഎഫ്, എൻഎസ്‌സി അല്ലെങ്കിൽ എസ്‌സിഎസ്എസ് പോലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിച്ചിട്ടുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളും ആധാർ കാർഡും പാനും ലിങ്ക് ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും, അതായത് ഈ സാമ്പത്തിക നടപടി പൂര്‍ത്തിയാക്കാന്‍ വെറും 10 ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ.
2023 മാർച്ച് 31-ലെ വിജ്ഞാപനത്തിൽ, പിപിഎഫ്, എൻഎസ്‌സി എന്നിവയ്‌ക്കും മറ്റ് വിവിധ ചെറുകിട സമ്പാദ്യ പദ്ധതികൾക്കും ആധാറും പാനും ലിങ്ക് ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഈ നിബന്ധന പാലിക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള നിക്ഷേപകരും അവരുടെ ആധാർ നമ്പറുകൾ നൽകണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.
വിജ്ഞാപനമനുസരിച്ച്, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS), പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (PPF), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NCC) മറ്റ് പോസ്റ്റ് ഓഫീസ് സ്കീമുകൾ തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിക്ഷേപകർ അവരുടെ ആധാർ നമ്പർ എത്രയും വേഗം സമര്‍പ്പിക്കണം. അതിനായി, അവരുടെ പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ബാങ്ക് ബ്രാഞ്ച് സെപ്റ്റംബർ 30, 2023 മുന്‍പ് സന്ദര്‍ശിച്ച് ഈ നടപടി പൂര്‍ത്തിയാക്കണം.
എന്തുകൊണ്ടാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്?
സമയപരിധിക്കുള്ളിൽ നിക്ഷേപകർ തങ്ങളുടെ ആധാറും പാനും PPF, NSC അല്ലെങ്കിൽ SCSS എന്നിവയുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഈ ചെറുകിട സമ്പാദ്യ പദ്ധതികളിലെ അവരുടെ നിക്ഷേപം മരവിപ്പിക്കുന്നതിന് കാരണമാകും. മാത്രമല്ല, ഇത് ചെയ്തില്ലെങ്കിൽ നിക്ഷേപകർക്ക് പലിശ റിട്ടേൺ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല.
സര്‍ക്കാര്‍ സേവിംഗ്സ് പ്രൊമോഷൻ ആക്ടിലെ ഏതെങ്കിലും സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കുന്നതിന്, ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. അതിന്‍റെ ഭാഗമായാണ് നിക്ഷേപകര്‍ ആധാർ നമ്പറും പാനും സമർപ്പിക്കേണ്ടത്.
എന്തുകൊണ്ടാണ് ആധാർ PPF, NSC, SCSS അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യേണ്ടത്?
പിപിഎഫ്, എൻഎസ്‌സി, മറ്റ് വിവിധ ചെറുകിട സമ്പാദ്യ പദ്ധതികൾ എന്നിവയ്‌ക്ക് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള ആവശ്യകത നിർബന്ധമാക്കിയ ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിന്‍റെ ഭാഗമായാണ് ഇത്. ഈ നിബന്ധന പാലിക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള നിക്ഷേപകരും തങ്ങളുടെ ആധാർ നമ്പറുകൾ നൽകണമെന്നും മന്ത്രാലയം അറിയിച്ചു.
ആധാർ, പാൻ എന്നിവ PPF, NSC, SCSS അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ എന്ത് സംഭവിക്കും?
ഈ അടിസ്ഥാന രേഖകള്‍ നിങ്ങളുടെ ചെറുകിട സമ്പാദ്യ പദ്ധതികളുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ കുടിശ്ശിക പലിശ നിക്ഷേപകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല. കൂടാതെ, വ്യക്തികൾക്ക് അവരുടെ പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് പരിമിതികൾ നേരിടേണ്ടി വന്നേക്കാം. മെച്യൂരിറ്റി തുക നിക്ഷേപകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല.
ചെറുകിട സമ്പാദ്യ പദ്ധതികളുമായി ആധാര്‍, പാന്‍ ലിങ്ക് ചെയ്യേണ്ടത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വളരെ അനിവാര്യമാണ്. ഈ സാമ്പത്തിക നടപടി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാവുക നിങ്ങളുടെ വിലയേറിയ സമ്പാദ്യം ആയിരിയ്ക്കും....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...