Covid Vaccination നടത്തിയോ? IndiGoയില്‍ ലഭിക്കും വന്‍ ഡിസ്കൗണ്ട്
ആഭ്യന്തര വിമാനയാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? എങ്കില്‍ ഒരു കാര്യം ശ്രദ്ധിച്ചോളൂ, IndiGoയില്‍ ലഭിക്കും വന്‍ ഡിസ്കൗണ്ട്...
New Delhi: ആഭ്യന്തര വിമാനയാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? എങ്കില്‍ ഒരു കാര്യം ശ്രദ്ധിച്ചോളൂ, IndiGoയില്‍ ലഭിക്കും വന്‍ ഡിസ്കൗണ്ട്...
ഒരു വിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്ക് മാത്രമേ ഈ ഡിസ്കൗണ്ട് ലഭിക്കൂ, അതായത്, കോവിഡ് -19 വാക്സിൻ (Covid Vaccination) എടുത്തവര്‍ക്ക് മാത്രം. വാക്സിന്‍ കുറഞ്ഞത് ഒരു ഡോസെങ്കിലും എടുത്ത എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. 10% ഡിസ്കൗണ്ട് ആണ് IndiGo വാഗ്ദാനം ചെയ്യുന്നത്. ജൂണ്‍ 23 ബുധനാഴ്ച മുതല്‍ ഈ ആനുകൂല്യം ലഭ്യമാണ്.
Air Fare ന്‍റെ അടിസ്ഥാന നിരക്കിലാണ് കിഴിവ് നൽകുന്നതെന്നും ഈ ഓഫര്‍ പരിമിതമാണ് എന്നും IndiGo എയർലൈൻ പ്രസ്താവനയിൽ പറയുന്നു.
18 വയസിന് മുകളില്‍ പ്രായമുള്ള വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് ഇന്ത്യയില്‍ താമസിച്ചിരുന്നവരും കൂടാതെ കോവിഡ് -19 വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.
ഈ ഓഫര്‍ സ്വീകരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണ്ടത് ആവശ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് ഈ ഓഫര്‍ സ്വീകരിച്ചവര്‍ യാത്രയ്ക്ക് മുന്‍പായി check-in counter ല്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നൽകിയ സാധുവായ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് (COVID-19 Vaccination Certificate) കാണിച്ചിരിയ്ക്കണം. അതിനാല്‍ യാത്ര സമയത്ത് COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതിയിരിയ്ക്കണം . ആല്ലെങ്കില്‍ ആരോഗ്യസേതു ആപ്പില്‍ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാലും മതിയാകും.
ഈ നടപടികളിലൂടെ ദേശീയ വാക്സിനേഷന്‍ പ്രോഗ്രാമില്‍ (National Vaccination Drive) പങ്കാളികളാവുക എന്നതാണ് IndiGo ലക്ഷ്യമിടുന്നത് എന്ന് ചീഫ് സ്ട്രാറ്റജി, റവന്യൂ ഓഫീസർ സഞ്ജയ് കുമാർ (Chief Strategy and Revenue Officer) പറഞ്ഞു.
രാജ്യത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യമായ ദേശീയ വാക്സിനേഷന്‍ പ്രോഗ്രാമില്‍ (National Vaccination Drive) പങ്കാളികളാവാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നത് രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ ആയ IndiGo തങ്ങളുടെ ഉത്തരവാദിത്വമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.
Also Read: India COVID Update : മൂന്ന് മാസത്തിൽ ആദ്യമായി രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 50,000 ത്തിൽ താഴെ
കഴിഞ്ഞ ഏപ്രില്‍ - മെയ് മാസങ്ങളിലാണ് കോവിഡ്-19 രണ്ടാം തരംഗം ഏറ്റവും ഭീകരമായ തരത്തില്‍ രാജ്യത്ത് വ്യാപിച്ചത്. കൂടാതെ മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പും ആരോഗ്യവകുപ്പ് ഇതിനോടകം നല്‍കിയിട്ടുണ്ട്.
അതേസമയം നിരവധി സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമത്തെക്കുറിച്ച് പരാതിപ്പെടുകയുണ്ടായി. National Vaccination Drive കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമായി മുന്നോട്ട് നയിക്കുന്ന അവസരത്തില്‍ വാക്സിന്‍ ക്ഷാമം പരിഹരിക്കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. 33,80,590 വാക്സിന്‍ ഡോസ് അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...