ക്രിപ്‌റ്റോകറൻസികളുടെ നിരോധനത്തെ അനുകൂലിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് കേന്ദ്ര ബോർഡിനെ ആർബിഐ അറിയിച്ചതായാണ് സൂചന. കേന്ദ്ര ബോർഡിന് അടുത്തിടെ നൽകിയ വിജ്ഞാപനത്തിൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കണോമിക് ടൈംസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ, സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട് 'ഗുരുതരമായ ആശങ്കകൾ' ഉണ്ടെന്ന് ആർബിഐ ഉദ്ധരിച്ചു. നിലവിൽ ഏറ്റവുമധികം ക്രിപ്റ്റോ ഇടപാടുകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് ക്രിപ്‌റ്റോകറൻസിയിലെ ആശങ്കകളെക്കുറിച്ച് വിശദമായി ആർബിഐ അതിന്റെ സെൻട്രൽ ബോർഡിന് അറിയിച്ചു. വിദേശ എക്‌സ്‌ചേഞ്ചുകളിൽ വ്യാപാരം ചെയ്യാൻ ക്രിപ്‌റ്റോകറൻസികൾ ലഭ്യമായതിനാൽ ഇടപാടുകളുടെ അജ്ഞാതത്വത്തെക്കുറിച്ച് ആശങ്കകളുണ്ടെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.


Also Read: Cryptocurrency Ban | ഇന്ത്യയിൽ ക്രിപ്റ്റോകറൻസി നിരോധിച്ചാൽ നിങ്ങളുടെ നിക്ഷേപത്തിന് എന്താകും സംഭവിക്കുക?


ക്രിപ്റ്റോ ക്രയവിക്രയങ്ങൾ, വിവിധ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങൾ എന്നിവ സംബന്ധിച്ച ആശങ്കയോടൊപ്പം, രാജ്യത്തെ സാമ്പത്തിക സ്ഥിതി, ധനകാര്യ സ്ഥിരത എന്നിവയെ അനധികൃത ഇടപാടുകൾ ബാധിക്കാനിടയുണ്ടെന്ന സൂചനയും ആര്‍ബിഐ നൽകുന്നുണ്ട്.
ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ച തന്നെ ആർബിഐ നടത്തിയിട്ടുണ്ട്. 


പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നേരത്തെ, ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021 ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിശദമായ കൂടിയാലോചനകൾ നടത്തി ബില്ലിൽ അഴിച്ചുപണികൾ നടത്താൻ സർക്കാർ തീരുമാനിച്ചതിനാൽ ബിൽ അവതരിപ്പിക്കാനായിട്ടില്ല.


Also Read: Cryptocurrency അഥവാ Bitcoin എന്താണെന്ന് അറിയുമോ?


രാജ്യത്ത് ക്രിപ്റ്റോകറൻസി ബിൽ സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതാണ്. വിഷയത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുന്നതിനായി പ്രധാനമന്ത്രി പലവട്ടം ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.


എന്താണ് ഈ ക്രിപ്റ്റോകറൻസി
 
ഇന്ന് സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും സാന്നിധ്യം അറിയിക്കുന്നതുമായ ഒരു പണമിടുപാട് മേഖലയാണ് Crytocurrency  യും അതിലൂടെ വിനമിയം നടത്തുന്ന Bitcoin  നും. ഏറ്റവും ചുരുക്കത്തിൽ ക്രിപ്റ്റോകറൻസി അഥവാ ബിറ്റ് കോയിൻ എന്താണെന്ന് പറഞ്ഞാൽ നമ്മുടെ കൈകിളുള്ള പണം അല്ലെങ്കിൽ ക്യാഷിന്റെ ഡിജിറ്റൽ രൂപം എന്നാണ്. 


2008ലാണ് ബിറ്റ്കോയിൻ കണ്ടെത്തുന്നത്. ആരാണ് കൃത്യമായി അറയാത്ത ജപ്പാൻ സ്വദേശിയാണ് ബിറ്റ്കോയിൻ കണ്ടെത്തിയത്. ഇത് ഒരിക്കലും നമ്മുടെ ന​ഗ്നമായ കൈകൾ കൊണ്ട് സ്പർശിക്കാൻ സാധിക്കില്ല കാരണം ഇതൊരു ഡിജിറ്റൽ കറൻസിയാണ്. 


ഡിജിറ്റൻൽ കറൻസി നിയന്ത്രണ ബിൽ 2021ലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്?


കണക്ക് കൂട്ടലുകളും ചില വൃത്തങ്ങളും നൽകുന്ന സൂചന പ്രകാരം ഈ ബില്ലിലൂടെ സർക്കാർ ഉദ്ദേശം ഒന്നെയുള്ള ക്രിപ്റ്റോകറസിയെ ഏത് വിധേനയും ആർബിഐയുടെയും സർക്കാരിന്റെ അധീനതയിൽ കൊണ്ടു വരികയെന്നാണ്. അതിനായി സ്വകാര്യ ക്രിപ്റ്റോകറസികൾക്ക് നിരോധനം ഏർപ്പെടുത്തക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ളത്. എന്നിട്ട് ആർബിഐയുടെ കീഴിൽ പൊതുമേഖല ക്രിപ്റ്റോകറൻസിക്ക് തുടക്കമിടാനാകും കേന്ദ്രം ശ്രമിക്കുക.  ക്രിപ്റ്റോ നിക്ഷേങ്ങളെ സ്റ്റോക്ക് ഷെയർ, സ്വർണ നിക്ഷേപം അതുപോലെ സെബിയുടെ കീഴിൽ സർക്കാരിന്റെ നിരീക്ഷണത്തിൽ നിജപ്പെടുത്താനാകും ക്രേന്ദ്രം ഈ ബില്ലില്ലൂടെ ശ്രമിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.