ചെറിയ തുക മാറ്റിവെക്കുക; റിട്ടയർമെൻറ് നിങ്ങളെ തളർത്താതിരിക്കാൻ
റിട്ടയർമെന്റിനുശേഷമുള്ള ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ആളുകൾ എല്ലാക്കാര്യങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യണം
പ്രായം കൂടുന്തോറും ശരീരം തളരും. ചെറിയ ജോലി പോലും നമ്മുക്ക് ചെയ്യാൻ സാധിക്കാതെ വരും. വലിയ ക്ഷീണം ഇതുവഴിയുണ്ടാകും. അപ്പോഴാണ് സ്ഥിര വരുമാനം എന്നത് വലിയ പ്രശ്നമായി മാറുന്നത്. ഇത്തരം സാമ്പത്തിക പ്രതിസന്ധി നേരിടാൻ എതെങ്കിലും സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപ പദ്ധതികളിൽ പണം ഡെപ്പോസിറ്റ് ചെയ്യുക എന്നതാണ്.
റിട്ടയർമെന്റിനുശേഷമുള്ള ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ആളുകൾ എല്ലാക്കാര്യങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യണം. മുതിർന്ന പൗരന്മാരുടെ ജീവിതം സുഖകരമാക്കാൻ സർക്കാർ നിരവധി പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഇത് വഴി 60 വയസ്സിനു ശേഷം അവർക്ക് സാമ്പത്തിക സ്ഥിരതയും ലഭിക്കും. അത്തരത്തിലുള്ള ഒരു പദ്ധതിയെക്കുറിച്ചാണ് പരിശോധിക്കുന്നത്. ഇതിലൂടെ മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ ലഭിക്കും.
പദ്ധതി
കേന്ദ്ര ഗവൺമെന്റ് പ്രത്യേക പദ്ധതികളുടെ എണ്ണത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് "സീനിയർ പെൻഷൻ ഇൻഷുറൻസ് സ്കീം" ഇത് എൽഐസി വഴിയാണ് പ്രവർത്തിപ്പിക്കുന്നത്. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. പദ്ധതി പ്രകാരമുള്ള പ്രതിമാസ പെൻഷൻ തുക നിങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നതാണ്.
പോളിസി ഉടമകൾക്ക് പ്രതിമാസം, ത്രൈമാസ, അർദ്ധമാസ, വാർഷിക പെൻഷൻ സ്വീകരിക്കാൻ തിരഞ്ഞെടുക്കാം. സ്കീമിന് പ്രതിവർഷം കുറഞ്ഞത് 9% പലിശ ലഭിക്കുന്നു. പോളിസി വാങ്ങി 15 വർഷത്തിന് ശേഷം ഇത് മെച്യൂർ ആകും, അതിനുശേഷം മാത്രമേ നിക്ഷേപകർക്ക് പ്രധാന തുക നൽകൂ. പോളിസി ഉടമയുടെ മരണശേഷം, നോമിനിക്ക് പ്രധാന തുകയ്ക്ക് അർഹതയുണ്ട്. ഇതുകൂടാതെ, നിക്ഷേപകർക്ക് പ്ലാൻ വാങ്ങാൻ 90 ദിവസത്തെ വായ്പയെടുക്കാം.
ഇതാണ് കണക്ക്
ഇതിൽ ഒറ്റത്തവണ നിക്ഷേപം നടത്തി എല്ലാ മാസവും പെൻഷൻ നിങ്ങൾക്ക് ലഭിക്കും. ഒരാൾ 15 വർഷം കൊണ്ട് 74,627 രൂപ പദ്ധതിയിൽ നിക്ഷേപിച്ചാൽ അയാൾക്ക് എല്ലാ മാസവും 500 രൂപ പെൻഷന്റെ ആനുകൂല്യം ലഭിക്കും. എന്നാൽ നിക്ഷേപം 7,46, 269 രൂപ ആണെങ്കിൽ അയാൾക്ക് 5000 രൂപ പെൻഷൻ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...