രാജ്യത്തെ ഇടത്തരക്കാർ ഏറെ ഇഷ്ടപ്പെടുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിൽ തന്നെയാണ്. ഉറപ്പുള്ള വരുമാനവും സുരക്ഷിത നിക്ഷേപ ഓപ്ഷനുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. എല്ലാ മാസവും ഒരു ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ വർഷങ്ങളിൽ ഗണ്യമായ വരുമാനം നിങ്ങൾക്ക് നേടാൻ സാധിക്കും എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. അത്തരത്തിലുള്ള ഒരു മികച്ച സ്കീമാണ് ആവർത്തന നിക്ഷേപം (RD), ഇത് വെറും 100 രൂപയിൽ തുടങ്ങാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ കേന്ദ്ര സർക്കാർ ആവർത്തന നിക്ഷേപങ്ങളുടെ (ആർഡി) പലിശ നിരക്ക് 6.2 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു. നിക്ഷേപത്തിന്റെ തുടക്കത്തിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന തുക കാലാവധി പൂർത്തിയാകുന്നതുവരെ മാറ്റമില്ലാതെ തുടരും. ഇത്തരത്തിൽ ആർഡിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് എത്ര രൂപ സമ്പാദിക്കാം എന്ന് നോക്കാം.


Also Read:  Aeronics Media Killings: എംഡിയെയും സിഇഒയെയും വെട്ടിക്കൊലപ്പെടുത്തി മുൻ ജീവനക്കാരൻ


ആർഡിയിൽ നിങ്ങൾ പ്രതിമാസം 2000 രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 1,41,983 രൂപ ലഭിക്കും.  പ്രതിമാസം 2000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, പ്രതിദിനം 66 രൂപ എന്ന നിലയിൽ നിങ്ങൾ പ്രതിവർഷം 24,000 രൂപ നിക്ഷേപിക്കും. ഇത് 5 വർഷമാകുമ്പോൾ 1,20,000 രൂപയായി മാറും. ഇതിലൂടെ നിങ്ങൾക്ക് 21,983 രൂപ പലിശ മാത്രം ലഭിക്കും. തൽഫലമായി, മെച്യൂരിറ്റി തുക 1,41,983 രൂപയാകും.


മറുവശത്ത്, നിങ്ങൾ പ്രതിമാസം 4000 രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,83,968 രൂപ ലഭിക്കും. ഇത് പ്രതിദിനം 133 രൂപ എന്ന നിലയിൽ നിങ്ങൾ പ്രതിവർഷം 48,000 രൂപ ആകെ നിക്ഷേപിക്കാം. ഇത് 5 വർഷത്തിനുള്ളിൽ 1,20,000 രൂപയായി മാറും. ഇതിലൂടെ നിങ്ങൾക്ക് 43,968 രൂപ പലിശ ലഭിക്കും. പലിശയടക്കം ആകെ തുക 2,83,968 രൂപയാകും.


ഇനി ഇത്രയും വലിയ തുകയൊന്നും നിങ്ങൾക്ക് പറ്റില്ലെങ്കിൽ വെറും 500 രൂപയോ, 1000 രൂപയോ മാറ്റി വെക്കുക അഞ്ച് വർഷത്തേക്ക് 500 രൂപ വീതം ആർഡിയിൽ നിങ്ങൾക്ക് 30000 രൂപ നിക്ഷേപിക്കാം. പലിശ ഇനത്തിൽ 5495 രൂപയും  നേടാം ഇങ്ങനെ വരുമ്പോൾ മെച്യുരിറ്റി തുകയായി35495 രൂപ നിങ്ങൾക്ക് ലഭിക്കും. ഇനി 1000 രൂപ വീതമാണെങ്കിൽ അഞ്ച് വർഷം കൊണ്ട് നിങ്ങൾക്ക് 60000 രൂപ നിക്ഷേപിക്കാം. പലിശ ഇനത്തിൽ 10990 രൂപയും ലഭിക്കും ഇങ്ങനെ 70,990 രൂപ നിങ്ങ8ക്ക് ലഭിക്കും.


പോസ്റ്റോഫീസിനെ കുറിച്ച്


കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലാണ് തപാൽ വകുപ്പ് വരുന്നത്. വാറൻ ഹേസ്റ്റിംഗ്സ് 1766-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലാണ് രാജ്യത്ത് തപാൽ സേവനം ആരംഭിച്ചത്. 2013ൽ, പുതിയ ബാങ്കിംഗ് ലൈസൻസുകൾക്കായുള്ള ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിനെത്തുടർന്ന് ബാങ്കിംഗ് രംഗത്തേക്കും പോസ്റ്റൽ വകുപ്പ് കടന്നു. സ്വതന്ത്ര ബാങ്കിംഗ് സംവിധാനങ്ങളാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഇത്തരത്തിലാണ് പോസ്റ്റ് പേയ്മെൻറ് ബാങ്കുകൾ ആരംഭിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.