ന്യൂഡൽഹി: Dhanteras 2021: ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ഹിന്ദുമതത്തിൽ ദീപാവലി വരുന്നത് തനിയെയല്ല അതായത് ദീപാവലിക്ക് 2 ദിവസം മുമ്പ് ഉത്സവങ്ങൾ ആരംഭിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപാവലിക്ക് മുമ്പാണ് ധൻതേരസ് (Dhanteras 2021) വരുന്നത്. അതിന് ഉത്തരേന്ത്യയിൽ വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം സ്വർണ്ണവും വെള്ളിയും വാങ്ങുന്ന ഒരു പ്രവണതയുണ്ട്. ഈ ദിവസം സ്വർണവും വെള്ളിയും വാങ്ങുന്നത് ലക്ഷ്മിയെ ക്ഷണിച്ചുകൊണ്ടുവരുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.


Also Read: 7th Pay Commission: ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത! വേരിയബിൾ DA യിൽ വലിയ വർദ്ധന


കൊറോണ വൈറസ് പകർച്ചവ്യാധി ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാക്കിയിരിക്കുകയാണ്. എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയുന്നത് അത്തരമൊരു പദ്ധതിയെക്കുറിച്ചാണ്, അതിലൂടെ നിങ്ങൾക്ക് വെറും 1 രൂപയ്ക്ക് സ്വർണ്ണ നാണയം വാങ്ങാം. ഈ ദീപാവലിക്ക് നിങ്ങൾക്ക് ഒരു രൂപയ്ക്ക് ഡിജിറ്റൽ ഗോൾഡ് (Digital Gold) വാങ്ങാം.


പല കമ്പനികളും മികച്ച ഓഫറുകൾ നൽകി (Many companies took out great offers)


Cashless Economy യെ പ്രോത്സാഹിപ്പിക്കുന്നതിന് ഇപ്പോൾ മിക്കവാറും എല്ലായിടത്തും ഡിജിറ്റൽ പേയ്‌മെന്റ് നടക്കുന്നു. എല്ലാവരും ഡിജിറ്റൽ പണമിടപാടിലേക്ക് (Digital Payment) നീങ്ങുകയാണ്.


Also Read: Dhanteras 2021 Shopping: ധന്തേരാസിൽ ഈ രാശിക്കാർ എന്ത് വാങ്ങണം? അറിയാം


അത്തരമൊരു സാഹചര്യത്തിൽ ദീപാവലി പ്രമാണിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഡിജിറ്റൽ പേയ്‌മെന്റ് സേവനമായ പേടിഎം (Paytm), ഗൂഗിൾ പേ (Google Pay), ഫോൺ പേ (Phone Pay) എന്നിവ നിരവധി തരം ഓഫറുകൾ പുറത്തിറക്കിയിട്ടുണ്ട്.


ഇതുകൂടാതെ HDFC Bank Securities, മോത്തിലാൽ ഓസ്വാൾ തുടങ്ങിയ ബ്രോക്കറേജ് സ്ഥാപനങ്ങളും ഡിജിറ്റൽ സ്വർണം വാങ്ങാൻ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. നിങ്ങൾക്കും ഡിജിറ്റൽ സ്വർണം വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ ഈ ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് നേടാം.


Also Read: HBD SRK: Shahrukh Khan ന്റെ ബംഗ്ലാവിന്റെ ഇന്നത്തെ വില എത്ര? 'മന്നത്ത്' വാങ്ങണമെന്ന് സപ്നം കണ്ടത് 1997ൽ 


സ്വർണ്ണ നാണയങ്ങൾ എങ്ങനെ വാങ്ങാം? (How to buy gold coins?)


>> സ്വർണ്ണ നാണയങ്ങൾ വാങ്ങാൻ നിങ്ങൾക്ക് ആദ്യം 'Google Pay'-യിൽ ഒരു അക്കൗണ്ട് തുറക്കണം.
>> ഇതിനുശേഷം നിങ്ങൾ ഇവിടെ ഗോൾഡ് ഓപ്ഷൻ തിരഞ്ഞെടുക്കണം.
>> ഇപ്പോൾ ഇവിടെ നിങ്ങൾക്ക് പണമടച്ച് ഡിജിറ്റൽ സ്വർണം വാങ്ങാം.
>> നിങ്ങളുടെ സ്വർണ്ണം മൊബൈൽ വാലറ്റിലെ സ്വർണ്ണ ലോക്കറിൽ സുരക്ഷിതമായിരിക്കും.
>.വേണമെങ്കിൽ ഈ സ്വർണം നിങ്ങൾക്ക് ആർക്കെങ്കിലും വിൽക്കുകയോ,  സമ്മാനമായി നൽകുകയോ ചെയ്യാം എന്നതാണ് ഏറ്റവും വലിയ കാര്യം.
>> ഇനി നിങ്ങൾക്ക് സ്വർണ്ണം വിൽക്കണമെങ്കിൽ 'Sell Button' ൽ ക്ലിക്ക് ചെയ്യുക.
>> ഇനി ഇത് നിങ്ങൾ ആർക്കെങ്കിലും സമ്മാനമായി നൽകുകയാണെങ്കിൽ 'Gift BUtton' ൽ' ക്ലിക്കുചെയ്ത് അയയ്ക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.