HBD SRK: ഈദിന്റെ സമയത്തായാലും ശരി കിംഗ് ഖാന്റെ ജന്മദിനമായാലും ശരി മന്നത്തിന്റെ മുന്നിൽ ആരാധകരുടെ വൻ തിരക്കാണ്. ഷാറൂഖ് ഖാന്റെ (Shah Rukh Khan) ബംഗ്ലാവ് മുംബൈയിലെ ഒരു പ്രധാന landmark ആണ്.
മുംബൈ സന്ദർശിക്കുന്നവരുടെ വിസിറ്റിംഗ് ലിസ്റ്റിൽ ഷാറൂഖ് ഖാന്റെ (Shah Rukh Khan) ബംഗ്ലാവായ മന്നത്തിന്റെ (Mannat) പേരുമുണ്ട്. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാൻ (Shah Rukh Khan) എവിടെയാണ് താമസിക്കുന്നതെന്ന് കാണാൻ ആളുകൾ ആഗ്രഹിക്കുന്നു?
'മന്നത്തിന്റെ' മുഴുവൻ കഥ എന്താണ്? (What is the full story of 'Mannat'?)
ഷാറൂഖ് ഖാൻ (Shah Rukh Khan) എങ്ങനെയാണ് ഈ വീട് സ്വന്തമാക്കിയതെന്ന് നിങ്ങൾക്കറിയാമോ? ഷാറൂഖ് ഖാന്റെ (Shah Rukh Khan) ഈ വീടിന്റെ മുഴുവൻ കഥ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? ഇന്ന് ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ നമുക്കറിയാം ആ കഥ.
1997-ൽ 'യെസ് ബോസ്' (Yes Boss) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാറൂഖ് ഖാൻ (Shah Rukh Khan) ആദ്യമായി ഈ ബംഗ്ലാവ് കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഈ ബംഗ്ലാവ് ഷാറൂഖിന്റെ ഹൃദയത്തിൽ ഇടംപിടിച്ചു.
Also Read: Shah Rukh Khan മകൻ ആര്യൻ ഖാനെ കാണാൻ ജയിൽ എത്തി, കാണാം വീഡിയോ
ഗുജറാത്തി വ്യവസായിയിൽ നിന്ന് വാങ്ങിയത് (bought from gujarati businessman)
ഈ ബംഗ്ലാവ് കണ്ട അന്നുമുതൽ ഷാറൂഖ് ഖാന്റെ (Shah Rukh Khan) സ്വപ്നമായിരുന്നു ഈ വീട് വാങ്ങണമെന്നത്. ഒരു ദിവസം തൻ ഈ ഈ ബംഗ്ലാവ് തീർച്ചയായും വാങ്ങുമെന്നും അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. ആ സമയം ഒരു ഗുജറാത്തി വ്യാപാരിയായ നരിമാൻ ദുബാസ് ആണ് മന്നത്തിൽ താമസിച്ചിരുന്നത്.
അപ്പോൾ മന്നത്തിന്റെ (Mannat) പേര് വില്ല വിയന്ന (Villa Vienna) എന്നായിരുന്നു. ഷാറൂഖ് ഖാന്റെ ഈ സ്വപ്നം പൂവണിയുന്നത് 2001 ലാണ്. 2001ൽ ബായ് ഖോർഷേദ് ഭാനു സഞ്ജന ട്രസ്റ്റിൽ (Bai Khorshed Bhanu Sanjana Trust) നിന്നാണ് ഷാറൂഖ് ഈ ബംഗ്ലാവ് വാങ്ങിയത്.
Also Read: Father's Day 2021: എല്ലാവരും ചോദിക്കുന്ന ഇന്ത്യയിലെ ചില സെലിബ്രറ്റികളും അവരുടെ മക്കളും
ഇന്നത്തെ 'മന്നത്തിന്റെ വില എത്രയാണ്? (How much is 'Mannat' worth today?)
ഹൗസിംഗ് ഡോട്ട് കോം എന്ന പ്രോപ്പർട്ടി വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് ഈ ബംഗ്ലാവിന് ഷാറൂഖ് ഖാൻ അന്ന് 13.32 കോടി രൂപ നൽകിയിരുന്നുവെന്നാണ്. ഷാറൂഖ് ഖാൻ ഈ വീട് വാങ്ങിയതിന് ശേഷവും ഇതിന്റെ പേര് 4 വർഷത്തോളം വില്ല വിയന്ന (Villa Vienna) എന്നുതന്നെ തുടർന്നു. എന്നാൽ പിന്നീട് SRK ഈ വീടിന്റെ പേര് മാറ്റി.
ഇന്ന് അതായത് 21 വർഷത്തിന് ശേഷം ഈ വീടിന്റെ മൂല്യം 400 കോടി രൂപയിലധികം വരുമെന്നാണ് കാണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിൻറെ 56 മാറ്റത്തെ പിറന്നാളിൽ മന്നത്ത് ലൈറ്റ് കൊണ്ട് അലങ്കരിച്ചു മനോഹരമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...