Diwali 2022 Mobile Recharge Plans : ദീപാവലിയോട് അനുബന്ധിച്ച് വമ്പൻ റീച്ചാർജ് ഓഫറുകൾ പ്രഖ്യാപിച്ച് ടെലികോം കമ്പനികളായ റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും (വിഐ). അതേസമയം എയർടെൽ തങ്ങളുടെ ദീപാവലി ഓഫർ ഇതുവരെ പുറത്ത് വിട്ടിട്ടല്ല. അതോ ഇത്തവണ പ്രത്യേക ഓഫർ എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടോ എന്നതിലും വ്യക്തതയില്ല. ഇത് മുതലെടുക്കാനാണ് ടെലികോം വമ്പന്മാരായ ജിയോയും വിഐയും ലക്ഷ്യമിടുന്നത്. ആ ഓഫറുകൾ ഒന്ന് പരിശോധിച്ച് മികച്ചത് ഏതെന്ന് കണ്ടെത്താം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിയോയുടെ ദീപാവലി ഓഫർ


2,999 രൂപയുടെ ഒരു വർഷത്തെ സ്പെഷ്യൽ ഓഫറാണ് റിലയൻസ് ജിയോ തങ്ങളുടെ 4ജി ഉപഭോക്താക്കൾക്കായി ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേകം അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2.5 ജിബി വീതം ലഭിക്കും, അതായത് ഒരു വർഷത്തേക്ക് 2999 രൂപയ്ക്ക് 912 ജിബി ലഭിക്കും. ഒപ്പം അൺലിമിറ്റഡ് വോയിസ് കോൾ, ദിനംപ്രതി 100 വീതം എസ്എംഎസുകൾ. ഇതോടൊപ്പം 75 ജിബി ഇന്റർനെറ്റ് അധികമായി ലഭിക്കുന്നതാണ്. 


അടിസ്ഥാനമായ ഈ സേവനങ്ങൾക്ക് പുറമെ 2999 രൂപ റീച്ചാർജിൽ ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ സെക്യൂരിറ്റി എന്നിവയുടെ സൗജന്യ സേവനവും ഉറപ്പ് വരുത്തുന്നതാണ്. ഇവയ്ക്ക് പുറമെ ഓൺലൈൻ ഗിഫ്റ്റിങ് കമ്പനിയായ ഫേർൺസ് ആൻഡ് പെറ്റൽസ് നിന്നും 150 രൂപ ഓഫർ, ഇക്സിഗോ വെബ്സൈറ്റിൽ നിന്നും ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് 750 രൂപ കിഴിവ്, റിലയൻസിന്റെ ഷോപ്പിങ് പ്ലാറ്റ്ഫോമായ അജിയോയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ 1000 രൂപ കിഴിവ്, അർബൻ ലാഡറിൽ നിന്നും 1500 രൂപ കിഴിവ്, റിലയൻസ് ഡിജിറ്റൽ നിന്നും 1,000 രൂപ കിഴിവ് എന്നിവയാണ് ദീപാവലിയോട് അനുബന്ധിച്ച് ജിയോ അവതരിപ്പിച്ച 2999 ഓഫറിലൂടെ ലഭിക്കുന്നത്.


ALSO READ : Diwali Offers 2022: 28,999 രൂപയുടെ വൺ പ്ലസ് ദീപാവലിക്ക് വാങ്ങാം 13,449 രൂപയ്ക്ക്, ഇങ്ങനെയാണ് ഓഫർ


വിഐയുടെ ദീപാവലി ഓഫർ


മൂന്ന് ദീപാവലി സ്പെഷ്യൽ പാക്കുകളാണ് വിഐ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. 1449 രൂപയുടെ ഓഫർ, ആറ് മാസം വരെയാണ് ഓഫറിന്റെ കാലാവധി. പ്രതിദിനം 1.5 ജിബി ഇന്റർനെറ്റാണ് ഈ ഓഫറിലൂടെ വിഐ നൽകുന്നത്. ഒപ്പം അൺലിമിറ്റഡ് വോയിസ് കോളും പ്രതിദിനം 100 വീതം എസ്എംഎസുകളും സൗജന്യമായി ഈ ഓഫറിലൂടെ ലഭിക്കുന്നതാണ്. ഒപ്പം 50 ജിബി അധികം ഇന്റർനെറ്റ് ആഡ് ഓണായി ലഭിക്കന്നതാണ്. ഇവയ്ക്ക് പുറമെ അർധ രാത്രി 12 മണിക്ക് ശേഷം രാവിലെ ആറ് മണി വരെയുള്ള ഇന്റർനെറ്റ് സേവനം സമ്പൂർണമായും സൗജന്യമായി വിഐ നൽകും. 


ഇതേ സേവനങ്ങളുമായി 2899 രൂപയുടെ ഒരു വർഷത്തെ കാലാവധിയാണ് മറ്റൊരു ഓഫറായി വിഐ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ആഡ് ഓൺ ഇന്റർനെറ്റ് 50 ജിബിക്ക് പകരം 75 ജിബി ലഭിക്കും. മൂന്നാമത്തെ ഓഫറായ 3,099 രൂപയ്ക്ക് ഒരു വർഷത്തെ സേവനം പ്രതിദിനം രണ്ട് ജിബി വീതം ലഭിക്കുന്നതാണ്. ആഡ് ഓൺ ഇന്റർനെറ്റ് 75 ജിബി ലഭിക്കും. ഇതിന് പുറമെ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.