Old Note: പഴയ 500 രൂപ നോട്ടിന് പകരം ലഭിക്കുന്നു 10,000 രൂപ, അറിയാം..
500 രൂപയുടെ പഴയ നോട്ടുകൾ നൽകി നിങ്ങൾക്ക് 10,000 രൂപയുടെ പുതിയ നോട്ടുകൾ എടുക്കാം. ഇതിനായി നിങ്ങൾക്ക് ആദ്യം ഒരു നിബന്ധന പാലിക്കണം. എന്താണ് ആ നിബന്ധനയെന്നും ആരാണ് പണം നൽകുന്നതെന്നും അറിയാം ...
കുറഞ്ഞ സമയം കൊണ്ട് അനായാസമായി ആയിരക്കണക്കിന് രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഈ വാർത്ത നിങ്ങൾക്ക് മാത്രമുള്ളതാണ്. പക്ഷേ ഇതിനായി നിങ്ങളുടെ പക്കൽ പഴയതോ അല്ലെങ്കിൽ മോശമായതോ ആയ 500 രൂപ (500 Rupee Note) യുടെ നോട്ട് ഉണ്ടായിരിക്കണം. കാരണം ആ നോട്ടാണ് നിങ്ങൾക്ക് ആയിരക്കണക്കിന് രൂപ നേടാൻ സഹായിക്കുന്നത്. അത് എങ്ങനെയെന്ന് അറിയാം ...
പഴയ 500 രൂപയുടെ നോട്ട് നിങ്ങളെ സമ്പന്നരാക്കും
ഇത് വായിക്കുമ്പോൾ തന്നെ നിങ്ങൾക്ക് വിചിത്രമായി തോന്നാം കൂടാതെ പഴയ 500 രൂപ നോട്ടിൽ (Old Note) ഒരാൾ എങ്ങനെ സമ്പന്നനാകുമെന്ന് നിങ്ങൾ ചിന്തിച്ചിരിക്കണം! അതും ആ നോട്ട് ഇപ്പോൾ നിലവിൽ പോലുമില്ലാതിരിക്കുമ്പോൾ. എന്നാൽ ഇത് സത്യമാണ് എന്തെന്നാൽ നിങ്ങളുടെ പഴയതും ഉപയോഗശൂന്യവുമായ അതേ നോട്ട് ഈ കൊറോണ സമയത്ത് വീട്ടിൽ ഇരിക്കുന്ന നിങ്ങൾക്ക് ഗുണം ചെയ്യും.
അച്ചടി സമയത്ത് സംഭവിച്ച തെറ്റ് മൂലമാണ് അമൂല്യമായത്
യഥാർത്ഥത്തിൽ റിസർവ് ബാങ്ക് (RBI) നോട്ടുകൾ അച്ചടിക്കുമ്പോൾ അവ വളരെ ശ്രദ്ധാപൂർവ്വം അച്ചടിക്കുന്നു. അതിന്റെ പാറ്റേൺ ഉറപ്പിക്കുകയും അതിനനുസരിച്ച് നോട്ടുകൾ അച്ചടിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് എല്ലാ നോട്ടുകളും കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്നത്. എന്നാൽ റിസർവ് ബാങ്കിൽ നിന്ന് അച്ചടിക്കുമ്പോൾ നോട്ടുകളിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുകയും അത് വിപണിയിൽ വരികയും ചെയ്താൽ, ആ നോട്ട് പ്രത്യേക നോട്ടായി മാറും. ആളുകൾ ഈ നോട്ട് എത്ര വില കൊടുത്തും വാങ്ങാൻ തയ്യാറാകുകയും ചെയ്യും.
500 ന് പകരം നിങ്ങൾക്ക് അയ്യായിരമോ, പതിനായിരമോ രൂപ ലഭിക്കും
ഇനി നിങ്ങളുടെ കയ്യിൽ പഴയ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിശോധിക്കേണ്ടത് അതിന്റെ സീരിയൽ നമ്പർ രണ്ടുതവണ അച്ചടിച്ചിട്ടുണ്ടോ? എന്നാണ് ഇനി അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഈ നോട്ടിന് പകരം 5000 രൂപ ലഭിക്കും. ഇതുകൂടാതെ നിങ്ങളുടെ പക്കലുള്ള 500 രൂപ നോട്ടിന്റെ ഒരു വശം വലുതാണെങ്കിൽ അതായത് അധിക പേപ്പർ ആ ഭാഗത്ത് അവശേഷിക്കുന്നുവെങ്കിൽ ആ നോട്ടിന് പകരമായി നിങ്ങൾക്ക് 10000 രൂപ ലഭിക്കും.
Also Read: ദിലീപിന്റെ 'ചാന്ത്പൊട്ട്' വല്ലാതെ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് Ranju Ranjimar
ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യണം
നോട്ടുകൾ വിൽക്കാൻ നിങ്ങൾക്ക് വീട്ടിൽ ഇരിന്നുകൊണ്ടുതന്നെ oldindiancoins.com എന്ന ഓൺലൈൻ വെബ്‌സൈറ്റിലേക്ക് പോകണം. ഇവിടെ നോട്ടിന്റെ ഫോട്ടോയെടുത്ത് വിൽപ്പനക്കാരനായി രജിസ്റ്റർ ചെയ്ത് ഓൺ സെയിൽ ടാഗ് വയ്ക്കുക. ഇതിന് ശേഷം ആളുകൾ ലേലത്തുക പറയും, ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന ഉപയോക്താവിന് നിങ്ങൾക്ക് ഈ നോട്ടുകൾ വിൽക്കാനും അതുവഴി നിങ്ങൾക്ക് സമ്പന്നനാകാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.