26 വർഷം മുമ്പ് ഇന്ത്യൻ സർക്കാർ ഒരു രൂപയുടെ കറൻസി നോട്ട് നിർത്തലാക്കിയിരുന്നു. വീണ്ടും ഒരു രൂപ കറൻസിയുടെ അച്ചടി 2015 ജനുവരി 1 മുതൽ ആരംഭിച്ചു. ഒരു പുതിയ അവതാരത്തിലാണ് ഈ നോട്ട് വിപണിയിലെത്തിയത്. എന്നാലും പഴയ ഒരു രൂപ നോട്ടുകൾ ഇപ്പോഴും വിപണിയിലുണ്ട്.
ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഈ ഒരു രൂപയുടെ നോട്ടുകൾ വിൽക്കുന്നുണ്ട്. ഏതു വർഷത്തെ ഒരു രൂപ നോട്ട് വേണമെങ്കിലും കുറച്ച് രൂപ നൽകി നിങ്ങൾക്ക് സ്വന്തമാക്കാം. ഇതിൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഒരു നോട്ടും ഉണ്ട് അതിന് 7 ലക്ഷം രൂപ വരെ ഉണ്ട്. ഇനി നിങ്ങളുടെ കയ്യിലും ഇത്തരം നോട്ട് ഉണ്ടെങ്കിൽ ഈ ഒരൊറ്റ നോട്ട് നിങ്ങളെ ലക്ഷാധിപതിയാക്കും.
7 ലക്ഷം രൂപയ്ക്ക് വിറ്റ ഈ ഒരു രൂപ നോട്ടിന്റെ പ്രത്യേകത എന്തെന്നാൽ ഇത് സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഒരു രൂപയുടെ നോട്ടാണ് എന്നതാണ്. അതിൽ അന്നത്തെ ഗവർണർ JW Kelly യുടെ ഒപ്പുണ്ട്. 80 വർഷം പഴക്കമുള്ള ഈ നോട്ട് ബ്രിട്ടീഷ് ഇന്ത്യ 1935 ൽ പുറത്തിറക്കിയതാണ്. eBay യിൽ എല്ലാ നോട്ടുകളും ഇത്രയ്ക്ക് വിലയൊന്നുമില്ല കേട്ടോ. ചില നോട്ടുകൾ കുറഞ്ഞ വിലയ്ക്കും ലഭിക്കുന്നുണ്ട്. 1966 ലേ ഒരു രൂപയുടെ നോട്ട് 45 രൂപയ്ക്കും ലഭ്യമാണ്. അതുപോലെതന്നെ 1957 ലെ ഒരു രൂപ നോട്ട് 57 രൂപയ്ക്കും ലഭ്യമാണ്.
eBay യുടെ ഈ പേജിൽ ഒരു രൂപയുടെ ഓരോ ഓരോ നോട്ടുകൾ മാത്രമേ ഉള്ളൂ എന്നല്ല. നോട്ടുകളുടെ കെട്ടും ഇവിടെ ലഭിക്കും. 1949, 1957, 1964 വർഷങ്ങളിലെ ഒരു രൂപ നോട്ടുകൾ അടങ്ങിയ 59 നോട്ടുകളുടെ ബണ്ടിലിന്റെ വില 34,999 രൂപയാണ്. അതേസമയം1957 ലെ ഒരു രൂപയുടെ ഒരു ബണ്ടിൽ 15000 രൂപയ്ക്കും ലഭ്യമാണ്. 1968 ലെ ഒരു രൂപയുടെ ബണ്ടിൽ 5,500 രൂപയാണ് വില. ഇതിലെ പ്രത്യേകത എന്ന് പറയുന്നത് ഇതിൽ 786 എന്ന നോട്ട് നമ്പറും ഉണ്ട് എന്നതാണ്. മിക്കവാറും നോട്ടുകളുടെ ഓർഡറുകൾ ഫ്രീയിലാണ് എത്തിക്കുന്നത് അതായത് ഷിപ്പിംഗ് ചാർജ്ജ് ഈടാക്കില്ല. എന്നാൽ ചിലതിൽ 90 രൂപ ഷിപ്പിംഗ് ചാർജ്ജ് ഈടാക്കാറുണ്ട്. പണം ഓൺലൈനായിതന്നെ അടയ്ക്കണം കാരണം ക്യാഷ് ഓൺ ഡെലിവറി എന്ന ഓപ്ഷൻ ഇതിനില്ല.
ഇന്ത്യ റിപ്പബ്ലിക്കിന്റെ ഒരു രൂപ നോട്ട് 9999 രൂപയ്ക്കാണ് വിറ്റത്. ഈ നോട്ടിന്റെ പ്രത്യേകത എന്തെന്നാൽ ധനകാര്യ സെക്രട്ടറി K R Menon ന്റെ ഒപ്പ് ഇതിൽ ഉണ്ടെന്നതാണ്. ഈ നോട്ട് അക്കാലത്തെ ഒരേയൊരു നോട്ടാണ്. 1949 ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച സമയത്താണ് ഈ നോട്ട് പുറപ്പെടുവിച്ചത്.
eBay യിൽ വിൽക്കുന്ന നോട്ടുകളിലൊന്ന് 786 ആണ്. ചില ആളുകൾ ഈ നോട്ട് നല്ലതായി കണക്കാക്കുകയും ഇത് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഈ നോട്ട് കയ്യിൽ സൂക്ഷിക്കുന്നത് കൊണ്ട് പണത്തിന് ദരിദ്രമുണ്ടാകില്ല അതായത് സാമ്പത്തിക പ്രതിസന്ധിയൊന്നും ഉണ്ടാകില്ലയെന്നും ചിലർ വിശ്വസിക്കുന്നു. ഇതിന്റെ വില 2200 രൂപയാണ്. ഇത് ഓർഡർ ചെയ്യുമ്പോൾ നിങ്ങൾക്ക് 75 രൂപ ഷിപ്പിംഗ് ചാർജായി നൽകേണ്ടിവരും.
1949 ൽ അച്ചടിച്ച ഈ ഒറ്റ നോട്ടിന്റെ മൂല്യം 6000 രൂപയാണ്. eBay യിൽ വിറ്റ ഈ നോട്ട് കുറച്ച് സമയത്തേക്ക് ഉണ്ടായിരുന്നു. ഇതിൽ ധനകാര്യ സെക്രട്ടറി കെ ആർ മേനോന്റെ ഒപ്പുണ്ട്.
1967 ൽ അച്ചടിച്ച ഈ നോട്ട് 2500 രൂപയ്ക്ക് വിറ്റു. 2500 രൂപയ്‌ക്ക് വിറ്റ ഈ നോട്ടിന്റെ പ്രത്യേകത അതിൽ എസ് ജഗനാഥന്റെ ഒപ്പുണ്ട് എന്നതാണ്. അതിന്റെ വിലയ്‌ക്കൊപ്പം, ഡെലിവറി ചാർജ്ജ് 50 രൂപകൂടി നിങ്ങൾക്ക് നൽകേണ്ടിവരും. നിങ്ങൾ 50 രൂപയും നൽകേണ്ടിവരും.
eBay യിൽ വിൽക്കുന്ന ഒരു രൂപ നോട്ടുകളുടെ സീരീസും ഉണ്ട്. സീരീസ് നോട്ടിന്റെ ബണ്ടിൽ 1300 രൂപയാണ് വില. ഈ ബണ്ടിലിലെ എല്ലാ നോട്ടുകളിലും S.Venkataraman ന്റെ ഒപ്പുണ്ടാകും. ഇത് ഓർഡർ ചെയ്യുമ്പോൾ നിങ്ങൾ 90 രൂപ ഷിപ്പിംഗ് ചാർജ് നൽകേണ്ടിവരും.