തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു.  ഇന്ന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,360 ആയിട്ടുണ്ട്.  ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്.  ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6670 രൂപ ആയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അനക്കമില്ലാതെ സ്വർണവില; നിരക്ക് ഇങ്ങനെ


ഏകദേശം 20 ദിവസത്തിനിടെ 3000 രൂപയോളം വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്.  


Also Read: ശുക്ര സംക്രമണത്തിലൂടെ ഇരട്ട രാജയോഗം: ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!


ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു.  കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളം ഇടിഞ്ഞിരുന്നു. ശേഷം സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.


Also Read: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി; മരണം 24 കവിഞ്ഞു, സ്‌കൂളുകൾക്ക് അവധി!


ഈ മാസത്തെ സ്വർണവില എങ്ങനെ? അറിയാം...


സെപ്റ്റംബർ മാസത്തിന്റെ തുടക്കമായ ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.  ഇന്നലെ അതായത് സെപ്റ്റംബർ 1 ണ് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു.  ഇന്ന് സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.