Education Loan: വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
Education Loan: നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ഒരാൾ പഠനത്തിനായി വായ്പ എടുക്കാൻ പദ്ധതിയിടുകയാണെങ്കിൽ ചില കാര്യങ്ങൾ അറിയേണ്ടത് പ്രധാനമാണ്.
Education Loan: വിദ്യാഭ്യാസ വായ്പ (Education Loan) എടുക്കുന്നത് ഇന്നത്തെ കാലത്ത് വളരെ സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്. ഈ സമയത്ത് വിദ്യാഭ്യാസ വായ്പ (Education Loan) എടുത്ത് പഠനം തുടരുന്ന ആളുകൾ നമ്മുടെ രാജ്യത്ത് ധാരാളമുണ്ട്.
എന്നാൽ വിദ്യാഭ്യാസ വായ്പ (Education Loan) എടുക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസച്ചെലവ് തുടർച്ചയായി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ആളുകൾ അവരുടെ കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി വായ്പയെടുക്കുന്നു.
Also Read: Government Schemes: ബാങ്ക് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം! 28 രൂപ നിക്ഷേപിക്കൂ 4 ലക്ഷം രൂപ നേടൂ
വിദ്യാഭ്യാസ വായ്പ (Education Loan) എടുക്കുന്നതിന് മുമ്പ് കോഴ്സിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
പഠനത്തിനിടയിൽ കുട്ടികൾ കോഴ്സ് ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത് പലതവണ സംഭവിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പ (Education Loan) ഗുണത്തേക്കാളേറെ ദോഷകരമാകും.
എന്നാൽ ഭൂരിഭാഗം കുട്ടികളും സ്വന്തം രാജ്യത്തേയോ അല്ലെങ്കിൽ വിദേശത്തേയോ ഉന്നത സ്ഥാപനങ്ങളിൽ പഠിച്ച് തങ്ങളുടെയും രാജ്യത്തിന്റെയും പേര് ഉയർത്താൻ ആഗ്രഹിക്കുന്നു. എങ്കിലും ഉയർന്ന ഫീസ് കാരണം അവർ വായ്പ എടുക്കാൻ നിർബന്ധിതരാകുന്നു.
ഇതിനിടയിൽ സർക്കാർ കുട്ടികളുടെ വിദ്യാഭ്യാസത്തിനുണ്ടാകുന്ന ചെലവുകൾക്ക് ആദായനികുതിയിൽ ചില ഇളവുകൾ നൽകാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സെക്ഷൻ 80 C പ്രകാരം ഇളവ് ലഭ്യമാണ്
മുഴുവൻ സമയ വിദ്യാഭ്യാസത്തിനായുള്ള ചെലവിനായി 80 C വകുപ്പ് പ്രകാരം കിഴിവ് നൽകുന്നു. ഉദാഹരണത്തിന് ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ വിദ്യാഭ്യാസത്തിനായി വായ്പ എടുക്കുകയാണെങ്കിൽ വായ്പ എടുക്കുന്ന രണ്ട് കുട്ടികൾക്കായി സെക്ഷൻ 80 C പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് നൽകാനുള്ള പ്രവർത്തനം സർക്കാർ ആരംഭിച്ചിട്ടുണ്ട്.
Also Read: Jio യുടെ അടിപൊളി പ്ലാൻ! രണ്ട് രൂപ കൂടുതൽ ചെലവാക്കൂ.. നേടൂ ഇരട്ടി ഇന്റർനെറ്റും unlimited കോളും
എന്നാൽ ഈ ഇളവ് പഠനത്തിന് നൽകുന്ന ട്യൂഷൻ ഫീസിൽ മാത്രമേ ബാധകമാകൂ. ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ വികസനത്തിനോ നൽകുന്ന ഫീസിൽ ഇത് കണക്കാക്കില്ല.
ഏതൊക്കെ കോഴ്സുകൾക്ക് വായ്പ ലഭ്യമാണെന്നറിയാം
നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ഒരാൾ പഠനത്തിനായി വായ്പ എടുക്കാൻ പദ്ധതിയിടുകയാണെങ്കിൽ ചില കാര്യങ്ങൾ അറിയേണ്ടത് പ്രധാനമാണ്. നമുക്ക് മുഴുവൻ സമയ, പാർട്ട് ടൈം അല്ലെങ്കിൽ വൊക്കേഷണൽ കോഴ്സുകൾ ലോൺ എടുത്ത് ചെയ്യാം.
Also Read: ഒടുവിൽ തിരിച്ചെത്തി; Facebook, Instagram, WhatsApp സേവനങ്ങൾ തിരിച്ചെത്തി
ഇതിനു പുറമേ, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, മെഡിക്കൽ, ഹോട്ടൽ മാനേജ്മെന്റ്, ആർക്കിടെക്ചർ തുടങ്ങിയ കോഴ്സുകളിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദത്തിനും വായ്പ എടുക്കാം. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് അപേക്ഷകൻ ഇന്ത്യയിലെ അല്ലെങ്കിൽ വിദേശത്തുള്ള ഒരു recognized college ലോ യൂണിവേഴ്സിറ്റിയിലോ പ്രവേശനം നേടിയിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...