Thar: ഥാറിന്‍റെ ഇലക്ട്രിക് പതിപ്പ്..! മഹീന്ദ്ര `വിഷന്‍ ഥാര്‍.ഇ`യുടെ സവിശേഷതകള്‍ അറിയാം
Mahindra `Vision Thar.E`: ജനപ്രിയ വാഹനമായ ഥാറിന്‍റെ ഇലക്ട്രിക് പതിപ്പാണ് ഥാര്‍.ഇ.
രാജ്യത്തെ എസ്യുവി വിഭാഗത്തിലെ മുന്‍നിരക്കാരായ മഹീന്ദ്ര & മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (എംഇഎഎല്‍) ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്കേപ്പ് ഇവന്‍റില്‍ ‘വിഷന്‍ ഥാര്‍.ഇ’ അവതരിപ്പിച്ചു. മഹീന്ദ്രയുടെ എസ്യുവിയുടെ സ്വഭാവം ഉള്‍ക്കൊള്ളുന്ന സാഹസികവും വ്യത്യസ്തവുമായ ഡിസൈന്‍ പരിവര്‍ത്തനമായിരിക്കും ഥാര്‍.ഇ. ജനപ്രിയ ഥാറിന്‍റെ ഇലക്ട്രിക് പതിപ്പാണിത്.
മഹീന്ദ്ര ബ്രാന്‍ഡിന്‍റെ കരുത്തുറ്റ ഡിഎന്‍എയുമായി എക്സ്പ്ലോര്‍ ദ ഇംപോസിബിള്‍ എന്ന ബ്രാന്‍ഡിന്‍റെ തത്വശാസ്ത്രത്തിന് ഊന്നല്‍ നല്‍കി രൂപകല്‍പനയിലെ വിപ്ലവകരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നതാണ് ഥാര്‍.ഇ. ഉയര്‍ന്ന പ്രകടനമുള്ള അത്യാധുനിക എഡബ്ല്യുഡി ഇലക്ട്രിക് പവര്‍ ട്രെയിനോടു കൂടി ഇന്‍ഗ്ലോബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് ഥാര്‍.ഇ രൂപകല്‍പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി 50 ശതമാനം റീസൈക്കിള്‍ ചെയ്ത പിഇടി, റീസൈക്കിള്‍ ചെയ്യാവുന്ന അണ്‍കോട്ടഡ് പ്ലാസ്റ്റിക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഥാര്‍.ഇയുടെ നിര്‍മാണം. ഇലക്ട്രിക് എസ്യുവി നിര്‍മാണത്തോടുള്ള നൂതനമായ സമീപനത്തെയും ഥാര്‍.ഇ എടുത്തുകാണിക്കുന്നു.
ALSO READ: ഐഫോൺ വരെ വിലക്കുറവിൽ, ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ഉടൻ
നവീകരണത്തിന്‍റെയും മുന്‍നിര ഡിസൈന്‍ തത്ത്വചിന്തയുടെയും സാക്ഷ്യമാണ് വിഷന്‍ ഥാര്‍.ഇ എന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്‍റ് വീജയ് നക്ര പറഞ്ഞു. ഓട്ടോമോട്ടീവ് ഡിസൈനിലെ പുരോഗമന ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു ദര്‍ശനമാണ് ഥാര്‍.ഇ രൂപപ്പെടുത്തുന്നതെന്നും, ഉത്തരവാദിത്തമുള്ള ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ പ്രഖ്യാപനമാണ് ഇതെന്നും മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്‍റെ ചീഫ് ഡിസൈന്‍ ഓഫീസര്‍ പ്രതാപ് ബോസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.