ട്വിറ്ററിന് വിലയിട്ട് ഇലോൺ മസ്ക്; 41 ബില്യൺ ഡോളറിന്റെ ഓഫർ
ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാൻ ഇല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇലോൺ മസ്ക് ട്വിറ്റർ വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചത്.
സാൻഫ്രാൻസിസ്കോ: ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്ന് ഇലോൺ മസ്ക്. 41 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്നാണ് ശതകോടീശ്വരനും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ മേധാവിയുമായ ഇലോൺ മസ്ക് വ്യക്തമാക്കിയത്. ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാൻ ഇല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇലോൺ മസ്ക് ട്വിറ്റർ വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചത്.
കമ്പനിയുടെ 9.2 ശതമാനം ഓഹരി മസ്ക് സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയുമാണ്. ഇതോടെ ഇലോൺ മസ്ക് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിന്റെ ഭാഗമാകാൻ ഇലോൺ മസ്ക് വിസമ്മതിച്ചുവെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ വ്യക്തമാക്കി.
ALSO READ: ഉപയോക്താക്കളുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്ന ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍
ട്വിറ്ററിൽ 264 കോടി ഡോളർ മൂല്യമുള്ള 9.2 ശതമാനം ഓഹരിയാണ് മസ്കിനുള്ളത്. എന്നാൽ ട്വിറ്റർ 41 ബില്യൺ ഡോളറിന് വാങ്ങാൻ തയ്യാറാണെന്ന് മസ്ക് അറിയിച്ചതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരി മൂല്യം 12 ശതമാനം ഉയർന്നു. തന്റെ ഓഫർ നിരസിച്ചാൽ ഓഹരികളുടെ കാര്യം പുനരാലോചിക്കേണ്ടി വരുമെന്നും മസ്ക് മുന്നറിയിപ്പ് നൽകി.
മസ്ക് മുന്നോട്ട് വച്ച ഓഫർ സൂക്ഷ്മമായി പരിശോധിക്കുമെന്നാണ് ട്വിറ്റർ ഡയറക്ടർ ബോർഡിന്റെ പ്രതികരണം. എല്ലാ ഓഹരി ഉടമകളുടെയും താൽപര്യം പരിഗണിച്ചായിരിക്കും തീരുമാനം കൈക്കൊള്ളുകയെന്നും ട്വിറ്റർ ഡയറക്ടർ ബോർഡ് വ്യക്തമാക്കി. നിലവിൽ ലോകത്തെ സമ്പന്നരിൽ ഒന്നാം സ്ഥാനത്താണ് ഇലോൺ മസ്ക്.
ALSO READ: വീണ്ടും മാറ്റങ്ങളുമായി വാട്ട്സ്‍ആപ്പ്
ലോകത്തെ ഏറ്റവും ധനികനായിരുന്ന ആമസോൺ സിഇഒ ജെഫ് ബെസോസിനേക്കാൾ 100 ബില്യൺ ഡോളർ കൂടുതലാണ് നിലവിൽ ഇലോൺ മസ്കിന്റെ ആസ്തി. ഇലോൺ മസ്കിന്റെ ആസ്തിയുടെ ഭൂരിഭാഗവും ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലയിൽ നിന്നാണ്. ഒരു വർഷത്തിലേറെയായി ഓഹരി വിപണിയിൽ ടെസ്ല സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...