ന്യൂഡൽഹി: പെൻഷൻ വിതരണത്തിനായി ഏകീക്യത സംവിധാനം ഒരുക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.ജൂലൈ 29, 30 തീയതികളിൽ ചേരുന്ന യോഗത്തിൽ ഇത് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം അംഗീകരിക്കുമെന്നാണ് സൂചന. ഈ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തെ 73 ലക്ഷം പെൻഷൻകാരുടെ അക്കൗണ്ടുകളിലേക്ക് ഒരുമിച്ച് പെൻഷൻ കൈമാറാനാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ, ഇപിഎഫ്ഒയുടെ 138 പ്രാദേശിക ഓഫീസുകൾ വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പെൻഷൻ കൈമാറുന്നത്. പെൻഷൻകാർക്ക് വിവിധ ദിവസങ്ങളിലും സമയങ്ങളിലുമാണ് ഇത് മൂലം പെൻഷൻ എത്തുന്നത്. ഇതിനാണ് മാറ്റം വരുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.ഇതോടെ 138 റീജിയണൽ ഓഫീസുകളുടെ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലായിരിക്കും പെൻഷൻ വിതരണം നടക്കുക.


പെൻഷൻ പിൻവലിക്കാൻ


പെൻഷൻ പിൻവലിക്കാനുള്ള ഏറ്റവും കുറഞ്ഞ സമയപരിധി 6 മാസത്തിൽ നിന്ന് കുറയ്ക്കാനുള്ള നിർദ്ദേശവും ഈ യോഗത്തിൽ അവതരിപ്പിക്കും. അതായത് ഒരു ജീവനക്കാരൻ പ്രൊവിഡന്റ് ഫണ്ടിലേക്ക് 6 മാസത്തിൽ കുറവാണ് സംഭാവന നൽകിയതെങ്കിലും അയാൾക്ക് തന്റെ തുക പിൻവലിക്കാൻ പറ്റും. നിലവിലെ ചട്ടങ്ങൾ അനുസരിച്ച്, പെൻഷനിൽ നിന്ന് പണം പിൻവലിക്കാൻ ജീവനക്കാരൻ 6 മുതൽ 10 വർഷം വരെ പിഎഫിൽ തുക അടക്കണം.


വിവരങ്ങൾ കേന്ദ്ര ഡാറ്റാബേസിലേക്ക് 


2021 നവംബർ 20 ന് നടന്നയോഗത്തിൽ, കേന്ദ്രീകൃത ഐടി അധിഷ്ഠിത സംവിധാനം വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശം ട്രസ്റ്റികൾ അംഗീകരിച്ചിരുന്നു. ഇതിനുശേഷം മേഖലാ ഓഫീസുകളുടെ വിശദാംശങ്ങൾ ഘട്ടംഘട്ടമായി കേന്ദ്ര ഡാറ്റാബേസിലേക്ക് മാറ്റുമെന്ന് യോഗത്തിന് ശേഷം തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇത് സേവനങ്ങളുടെ പ്രവർത്തനവും വിതരണവും സുഗമമാക്കും. കേന്ദ്ര സംവിധാനത്തിൽ നിന്ന് ഡീ-ഡ്യൂപ്ലിക്കേഷൻ സുഗമമാക്കുകയും കമ്പനി മാറുമ്പോൾ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ജീവനക്കാരന് ഒഴിവാക്കുകയും ചെയ്യും.


ഈ വർഷത്തെ പലിശ എപ്പോൾ 


ജൂലൈ 15 വരെ പിഎഫ് അക്കൗണ്ട് ഉടമകൾക്ക് പലിശ കൈമാറാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. 2021-22 സാമ്പത്തിക വർഷത്തിൽ EPFO ​​8.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്, ഇത് 10 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇതുമൂലം കഴിഞ്ഞ സാമ്പത്തിക വർഷം 8.5 ശതമാനം പലിശ നിരക്കിൽ ജീവനക്കാർക്ക് ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.