ഇനി പിഎഫിൽ നിന്നും കോവിഡ് അഡ്വാൻസ് ലഭിക്കില്ല; സൗകര്യം അവസാനിപ്പിച്ച് ഇപിഎഫ്ഒ
Provident Fund Covid Advance Withdrawal : ഇതു സംബന്ധിച്ച വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സോഫ്‌റ്റ്‌വെയറിൽ മാറ്റങ്ങൾ വരുന്നതോടെ ഇനി കോവിഡ് അഡ്വാൻസ് ക്ലെയിം വെബ്സൈറ്റിൽ ഉണ്ടാവില്ല
ന്യൂഡൽഹി: ഇപിഎഫ്ഒ വരിക്കാർക്ക് സുപ്രധാന വാർത്ത. കോവിഡ് അഡ്വാൻസ് സൗകര്യം ഇനി മുതൽ പിഎഫിൽ ഉണ്ടാവില്ല. കോവിഡ് കാലത്താണ് പിഎഫിൽ നിന്നും അഡ്വാൻസായി തിരിച്ചടവില്ലാതെ നിശ്ചിത തുക എടുക്കാം എന്ന നിബന്ധന കൊണ്ടു വന്നത്. എന്നാൽ കോവിഡ് -19 ഇനി പൊതുജനാരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന ഏഴ് മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഒരാഴ്ച മുമ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഇപിഎഫ്ഒ പുതിയ തീരുമാനം എടുത്തത്.
ഇതു സംബന്ധിച്ച വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സോഫ്‌റ്റ്‌വെയറിൽ മാറ്റങ്ങൾ വരുന്നതോടെ ഇനി കോവിഡ് അഡ്വാൻസ് ക്ലെയിം വെബ്സൈറ്റിൽ ഉണ്ടാവില്ല. കോവിഡ് അഡ്വാൻസ് അനാവശ്യ ചെലവായി ഉപയോഗിക്കുന്നുവെന്നും ഇപിഎഫ്ഒ കണ്ടെത്തി വളരെ വൈകിയാണ് ഇപിഎഫ്ഒ ഈ തീരുമാനമെടുത്തതെന്നും ഇത് ഇപിഎഫ്ഒയുമായുള്ള ഫണ്ടുകളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറയുന്നു.
തീരുമാനം വൈകി
ഇഇത് ഇപിഎഫ്ഒയ്ക്ക് നിക്ഷേപിക്കാവുന്ന ഫണ്ടുകളുടെ വിതരണത്തെ ബാധിച്ചു. പരോക്ഷമായി ഇപിഎഫ്ഒ വരിക്കാരുടെ വരുമാനത്തെയും ബാധിച്ചു. 'ചികിത്സയ്ക്ക് ഉപയോഗിക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നിട്ടും വളരെ വൈകിയാണ് ഈ തീരുമാനമെടുത്തതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
2.2 കോടി വരിക്കാർ
മൊത്തം 2.2 കോടി വരിക്കാർ കോവിഡ് അഡ്വാൻസ് സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2020-21ൽ ആരംഭിച്ച ഈ സൗകര്യം മൂന്ന് വർഷത്തേക്കായിരുന്നു. ഈ കാലയളവിൽ പിഎഫ് വരിക്കാർ കോവിഡ് അഡ്വാൻസായി 48,075.75 കോടി രൂപയാണ് പിൻവലിച്ചത്. ഇപിഎഫ്ഒയുടെ 2022-23ലെ കരട് വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, 2020-21 ൽ ഇപിഎഫ്ഒ 17,106.17 കോടി രൂപ 69.2 ലക്ഷം വരിക്കാർക്ക് കൊടുത്തിട്ടുണ്ട്. 2021-22 വർഷത്തിൽ 91.6 ലക്ഷം വരിക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും 19,126.29 ലക്ഷം കോടി രൂപ പിൻവലിക്കുകയും ചെയ്തു.
2023-ൽ പിൻവലിച്ചത്
2022-23ൽ 62 ലക്ഷം വരിക്കാർ അവരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് 11,843.23 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. ഈ സൗകര്യത്തിനായി സർക്കാർ 2020 മാർച്ചിൽ ഇപിഎഫ് സ്കീം, ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു.ഇപിഎഫ്ഒയ്ക്ക് ആറ് കോടിയിലധികം വരിക്കാരുണ്ട് കൂടാതെ 20 ലക്ഷം കോടി രൂപയിലധികം ഫണ്ടും ഇവിടെയുണ്ട്. എല്ലാ മാസവും ഒരു നിശ്ചിത തുക സ്വകാര്യ, പൊതുമേഖല, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിഎഫ് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നു. ഈ പണത്തിന് വാർഷിക പലിശയും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.